News updates :
ഇന്ത്യയിലെ ഏറ്റവും മികച്ച വയോജന പരിപാലന കേന്ദ്രത്തിനുള്ള "വയോശ്രേഷ്ഠ സമ്മാൻ" ദേശീയ അവാർഡ് ബഹു. രാഷ്‌ട്രപതി ശ്രീ. റാംനാഥ് കോവിന്ദിൽ നിന്നും ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജൻ ഏറ്റുവാങ്ങി.
Special School
സ്പെഷ്യൽ സ്കൂൾ

സെറിബ്രൽ പാൾസി, ഓട്ടിസം, മറ്റ് തരത്തിലുള്ള മാനസികവും ശാരീരികവുമായ വൈകല്യങ്ങൾ തുടങ്ങിയവയുള്ള കുട്ടികളുടെ ആവശ്യങ്ങൾ നിറവേറ്റുന്ന ഞങ്ങളുടെ സ്പെഷ്യൽ സ്കൂളിൽ 250 ഓളം വിദ്യാർത്ഥികൾക്കു വിദ്യാഭ്യാസം നൽകുന്നു. ഗാന്ധിഭവന്റെ അന്തേവാസികളും ഗാന്ധിഭവന്റെ 30 കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്ന ദരിദ്രരായ കുടുംബങ്ങളിൽ നിന്നുള്ള കുട്ടികളും അടങ്ങുന്ന ഈ വിദ്യാർത്ഥികൾക്കുള്ള പഠന-വികസന സ്രോതസ്സായി ഈ സ്കൂൾ പ്രവർത്തിക്കുന്നു. സ്പെഷ്യൽ സ്കൂളിൽ കുട്ടികൾക്ക് തൊഴിൽ നൈപുണ്യവും മികച്ചതും മാന്യവുമായ ജീവിതം നയിക്കാൻ സഹായിക്കുന്ന നിരവധി വികസന കഴിവുകളും നൽകുന്നു. കരകൗശല നിർമ്മാണം പോലുള്ള തൊഴിൽ പരിശീലനത്തോടൊപ്പം കലയിലും കായികരംഗത്തും പാഠ്യേതര പരിശീലനവും അവർക്ക് നൽകുന്നു. പഠന യാത്രകളിൽ വിദ്യാർത്ഥികളെ അവയ്ക്ക് പ്രാധാന്യമുള്ള സ്ഥലങ്ങളിലേക്ക് കൊണ്ടുപോകുന്നു.
സ്വന്തം ഭവനങ്ങളിൽ നിന്ന് വരുന്ന വിദ്യാർത്ഥികൾക്ക് പിക്കപ്പ് ആൻഡ് ഡ്രോപ്പ് സൗകര്യങ്ങൾക്ക് സ്കൂൾ ബസ് സേവനം നൽകുന്നു. വിദ്യാർത്ഥികളുടെയും അവരുടെ കുടുംബങ്ങളുടെയും ജീവിതത്തിൽ മികച്ച മാറ്റം വരുത്തിക്കൊണ്ട് സമൂഹത്തിനും സംസ്ഥാനത്തെ മറ്റ് സ്കൂളുകൾക്കും ഒരു മാതൃകയായി പ്രവർത്തിക്കാനുള്ള കാഴ്ചപ്പാട് ഈ സ്കൂളിനുണ്ട്. ഇതിനായി സ്കൂളിന് ഒരു സജീവമായ പിടിഎ അസോസിയേഷനും ഉപദേശക സമിതിയും ഉണ്ട്. സ്കൂളിന്റെ മികച്ചതും മെച്ചപ്പെട്ടതുമായ പ്രവർത്തനത്തനങ്ങൾ പണവും വസ്തുക്കളും സംഭാവന ചെയ്യാൻ കഴിയുന്ന ഉദാര മനസ്സുകളുടെ ദയയെ ആശ്രയിച്ചിരിക്കുന്നു. വലിയതോ ചെറുതോ ആയ നിങ്ങളുടെ സംഭാവന പ്രത്യേക ആവശ്യങ്ങളുള്ള ഈ കുട്ടികളുടെയും അവരുടെ കുടുംബങ്ങളുടെയും ജീവിതത്തിൽ ഒരു മാറ്റം വരുത്തുന്നതിന് ഒരുപാട് സഹായകമാകും.



Donate to Gandhibhavan