News updates :
ഇന്ത്യയിലെ ഏറ്റവും മികച്ച വയോജന പരിപാലന കേന്ദ്രത്തിനുള്ള "വയോശ്രേഷ്ഠ സമ്മാൻ" ദേശീയ അവാർഡ് ബഹു. രാഷ്‌ട്രപതി ശ്രീ. റാംനാഥ് കോവിന്ദിൽ നിന്നും ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജൻ ഏറ്റുവാങ്ങി.
Institutes
ഗാന്ധിജി ക്ലബ്ബ്

ഗാന്ധിഭവന്‍ ഇന്റര്‍നാഷണല്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ ലോകമെമ്പാടുമുള്ള വിദ്യാര്‍ത്ഥികളെ ബോധവത്കരിക്കുന്നതിനായി വിദ്യാലയങ്ങളിലൂടെ നടപ്പാക്കുന്ന പദ്ധതിയാണ് ഗാന്ധിജി ക്ലബ്ബ്.

അഹിംസ,മാനവികത, പ്രകൃതിസ്‌നേഹം, മാതാപിതാക്കളെയും ഗുരുക്കന്മാരെയും ആദരിക്കുക. ലഹരി ഉപയോഗിക്കാതിരിക്കുക എന്നീ സന്ദേശങ്ങള്‍ പുതിയ തലമുറയില്‍ പ്രചരിപ്പിക്കുകയും അതിലൂടെ സാമൂഹ്യനന്മ വളര്‍ത്തുകയുമാണ് ഈ പദ്ധതിയുടെ ഉദ്ദേശ്യം.

2020 നവംബര്‍ 2ന് മുന്‍ മുഖ്യമന്ത്രി ശ്രീ. ഉമ്മന്‍ചാണ്ടി ഗാന്ധിഭവനില്‍ ഈ പദ്ധതിയ്ക്ക് തുടക്കം കുറിച്ചു.

Contact Address
ഗാന്ധിജി ക്ലബ്ബ്

ഗാന്ധിഭവൻ സ്പെഷ്യൽ സ്കൂൾ

ഭിന്നശേഷിയുള്ള 218 കുട്ടികളാണ് ഗാന്ധിഭവന്‍ സ്‌പെഷ്യല്‍ സ്‌കൂളില്‍ പഠിക്കുന്നത്. മെന്റല്‍ റിട്ടാര്‍ഡേഷന്‍, സെറിബ്രല്‍ പാള്‍സി, ഓട്ടിസം തുടങ്ങി ഭിന്നശേഷിയുള്ളവരാണ് ഇവിടുത്തെ വിദ്യാര്‍ത്ഥികള്‍. ഗാന്ധിഭവനില്‍ നിരാലംബരായി എത്തിച്ചേര്‍ന്നവരും, 30 കിലോമീറ്ററിനുള്ളിലുള്ള പ്രദേശങ്ങളില്‍ നിന്ന് എത്തുന്നവരുമാണ് സ്‌പെഷ്യല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍.ഇവര്‍ക്ക് പഠനപരിശീലനങ്ങളും സ്വയം ജീവിതാവശ്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിനുള്ള അറിവുകളും തൊഴില്‍പരിശീലന പരിപാടികളും ഈ വിദ്യാഭ്യാസപദ്ധതിയില്‍ ഉണ്ട്.

കേരളസര്‍ക്കാര്‍ വിദ്യാഭ്യാസവകുപ്പ് എയ്ഡഡ് പദവി നല്‍കിയിട്ടുള്ള ഈ വിദ്യാലയത്തില്‍ സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍മാരും അദ്ധ്യാപകരും ആയമാരും ഉള്‍പ്പെടെ അറുപതോളം പേര്‍ ഇവരുടെ പരിശീലകരായി സേവനമനുഷ്ടിക്കുന്നു.കലാകായിക പരിശീലനങ്ങള്‍, കരകൗശലവസ്തുക്കളുടെ നിര്‍മ്മാണം എന്നിവയെല്ലാം ഇവരുടെ പഠനത്തിന്റെ ഭാഗമായുണ്ട്. വിനോദത്തിലൂടെയും ഉല്ലാസയാത്രകളിലൂടെയും വിജ്ഞാനം പകരാനുള്ള പദ്ധതികളും ഇവര്‍ക്കായി നടപ്പിലാക്കുന്നു. മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യഭക്ഷണം, പോഷകാഹാരങ്ങള്‍, കൃത്യമായ വൈദ്യപരിശോധന എല്ലാം ഉണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂള്‍ ബസ് സൗകര്യവും ഉണ്ട്. സ്‌കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തിപകരാന്‍ സുശക്തമായ പി.ടി.എ. കമ്മറ്റിയും, സ്‌കൂള്‍ അഡൈ്വസറി ബോര്‍ഡുമുണ്ട്. പത്തനാപുരത്ത് കുണ്ടയം ഗാന്ധിഭവന് സമീപം പ്രവര്‍ത്തിക്കുന്ന സ്‌പെഷ്യല്‍ സ്‌കൂള്‍ വിദ്യാഭ്യാസമേഖലയ്ക്ക് ഒരു മാതൃകയായി പ്രവര്‍ത്തിക്കുന്നു.

Contact Address
ഗാന്ധിഭവൻ സ്പെഷ്യൽ സ്കൂൾ

ഗാന്ധിഭവൻ സ്പെഷ്യൽ സ്കൂൾ,
കുണ്ടയം P.O ,
പത്തനാപുരം,കൊല്ലം
Phone: +919605038000

ഗാന്ധിഭവന്‍ ലഹരി ചികിത്സാ പുനരധിവാസ കേന്ദ്രം

Contact Address
ഗാന്ധിഭവന്‍ ലഹരി ചികിത്സാ പുനരധിവാസ കേന്ദ്രം

ഗാന്ധിഭവന്‍ ലഹരി ചികിത്സാ പുനരധിവാസ കേന്ദ്രം
മിത്രപുരം
പറന്തല്‍ പി.ഒ
അടൂര്‍, പത്തനംതിട്ട - 689501
9605042000

ഡോ. എ.പി.ജെ. അബ്ദുള്‍ കലാം അക്കാദമി ഓഫ് വൊക്കേഷണല്‍ സ്റ്റഡീസ്

കേന്ദ്രസര്‍ക്കാരിന്റെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പണ്‍ സ്‌കൂളിംഗ്, സയന്റിഫിക് ടെക്‌നിക്കല്‍ എഡ്യൂക്കേഷന്‍ ഡവലപ്‌മെന്റ് കൗണ്‍സില്‍ എന്നീ വിദ്യാഭ്യാസ സംരംഭങ്ങളുടെ അക്രഡിറ്റഡ് സ്ഥാപനമായ ഈ സെന്റര്‍ സ്വദേശത്തും വിദേശത്തും നിരവധി തൊഴില്‍ അവസരങ്ങളുള്ള നിരവധി കോഴ്‌സുകളാണ് നടത്തിവരുന്നത്. സാമ്പത്തികമായി പിന്നോക്കമുള്ളവര്‍ക്ക് തുച്ഛമായ ഫീസില്‍ പഠിക്കാന്‍ ഇവിടെ അവസരമുണ്ട്. പരീക്ഷകള്‍ നടത്തുന്നതും സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതും കേന്ദ്ര സര്‍ക്കാരാണ്.

Contact Address
ഡോ. എ.പി.ജെ. അബ്ദുള്‍ കലാം അക്കാദമി ഓഫ് വൊക്കേഷണല്‍ സ്റ്റഡീസ്

ഡോ. എ.പി.ജെ. അബ്ദുള്‍ കലാം അക്കാദമി ഓഫ് വൊക്കേഷണല്‍ സ്റ്റഡീസ്,
വാലുതുണ്ടിൽ ബിൽഡിങ്ങ്,
ചേരിയിൽ ദേവീ ക്ഷേത്രത്തിന് സമീപം,
പുത്തൂർ പി. ഒ. 691507,
കൊല്ലം

ഫോൺ: 0474 – 2415003
+919605072000
+919447033813



Donate to Gandhibhavan