ഗാന്ധിഭവനിലേയ്ക്ക് സ്വാഗതം

കേരളത്തില്‍ കൊല്ലം ജില്ലയിലെ പത്തനാപുരത്തിന് സമീപം കുണ്ടയം എന്ന ഗ്രാമത്തില്‍ കല്ലടയാറിന്‍ തീരത്താണ് ഗാന്ധിഭവന്റെ ആസ്ഥാനം. അഗതികള്‍ക്കായി അഗാധമായ ഉള്‍ക്കാഴ്ചയോടെ സ്വയം സമര്‍പ്പിതമായ സ്ഥാപനം. ലോകത്തിലെ തന്നെ ഏറ്റവും വലിയ കൂട്ടുകുടുംബം. മതേതരത്വത്തിന്റെ മഹനീയ സ്ഥാപനം. ജീവിതം നഷ്ടപ്പെട്ടവരുടെ ആലയമാണിത്. കുടില്‍ മുതല്‍ കൊട്ടാരം വരെയുള്ളവര്‍ വിധിയുടെ ബലിമൃഗങ്ങളായി മാറുമ്പോള്‍ അഭയം തേടിയെത്തുന്ന ആലയം. പിഞ്ചുകുഞ്ഞുങ്ങള്‍ മുതല്‍ വന്ദ്യവയോധികര്‍ വരെ ആയിരത്തിലേറെ പേര്‍ ഒന്നിച്ച് ഒരൊറ്റ കുടുംബമായി കഴിയുന്നു.

രാഷ്ട്രപതിയായിരുന്ന ഡോ. എ.പി.ജെ. അബ്ദുള്‍കലാം ഗാന്ധിഭവന്‍ സന്ദര്‍ശിച്ചശേഷം ജനസഹസ്രങ്ങളോടായി പറഞ്ഞു; ”ഗാന്ധിഭവന്‍ എന്നത് ഒരു ‘മിനി ഇന്ത്യ’യാണ്. രാജ്യത്തെ എല്ലാ ജനവിഭാഗങ്ങളുടെയും പ്രതിരൂപങ്ങള്‍ ഇവിടെയുണ്ട്. സമത്വത്തിന്റെ പൂര്‍ണ്ണതയും മതേതരത്വത്തിന്റെ സൗന്ദര്യവും നിറഞ്ഞ ഈ ‘മിനി ഇന്ത്യ’ ഒരു മഹാത്ഭുതം തന്നെയാണ്. ഇവിടം സന്ദര്‍ശിക്കാന്‍ കഴിഞ്ഞത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സൗഭാഗ്യമാണ്. ഞാനിനിയും വരും.’

Dr. PUNALUR SOMARAJAN, Ph.D

Founder and Managing Trustee

More

സർട്ടിഫിക്കറ്റുകളും അംഗീകാരങ്ങളും

സാക്ഷ്യപത്രങ്ങൾ

 • “അനുകമ്പയുടെ നല്ല സ്ഥലം, ദൈവം അനുഗ്രഹം നൽകും”

  Dr. APJ. അബ്ദുൽ കാലം
  ഇന്ത്യയുടെ മുൻ രാഷ്ട്രപതി
  07 മെയ് 2015 സന്ദർശിച്ചു
 • ഭാരതത്തിന്റെ മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്ന
  ഒരു ബൃഹത് ജീവകാരുണ്യ കേന്ദ്രമാണ് ഗാന്ധിഭവൻ.

  പദ്മശ്രീ യുസഫലി എം. എ.
  മാനേജിങ് ഡയറക്ടർ ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ
  20 ഓഗസ്റ്റ് 2016, 04 മെയ് 2019 സന്ദർശിച്ചു
 • ഗാന്ധിഭവൻ അർഹതപ്പെട്ടവർക്ക് വേണ്ടി വലിയ സാമൂഹ്യനീതിയാണ് ഉറപ്പുവരുത്തുന്നത്. ഗാന്ധിഭവന്റെ എല്ലാ ഭാവി പദ്ധതികൾക്കും എന്റെ അനുഗ്രഹാശംസകൾ.

  ജസ്റ്റിസ് പി. സദാശിവം
  കേരള ഗവർണർ
  20 മാർച്ച് 2015 സന്ദർശിച്ചു
 • ഗാന്ധിഭവന്‍ ശ്രീ. സോമരാജന്റെ നേതൃത്വത്തില്‍ മനുഷ്യസ്‌നേഹത്തിന്റെ ഉദാത്ത മാതൃകയായി വര്‍ത്തിക്കുന്നു. ആര്‍ദ്രമായ മനസ്സോടെ മാത്രമേ ഇതിനകത്തുള്ള അന്തേവാസികളെ ഏതൊരാള്‍ക്കും കാണാനാകൂ. സ്വന്തം പേരുപോലും അറിയാത്ത ആളുകളെയടക്കം നിത്യവും പരിപാലിക്കുന്ന സന്നദ്ധപ്രവര്‍ത്തകര്‍ സന്നദ്ധ പ്രവര്‍ത്തനത്തിനാകെ മാതൃകയാണ്. സമൂഹത്തിന്റെയാകെ പിന്തുണ ഗാന്ധിഗ്രാമത്തിനുണ്ടാകും.

  ശ്രീ പിണറായി വിജയന്‍
  കേരള മുഖ്യമന്ത്രി
  29 ഡിസംബർ 2014 സന്ദർശിച്ചു
 • ഗാന്ധിഭവനിലെ സ്നേഹകൂട്ടായ്മയിൽ പങ്കെടുക്കുവാൻ സാധിച്ചതിൽ അതിയായി സന്തോഷിക്കുന്നു. മാതൃകാപരമായ ജീവകാരുണ്യപ്രവർത്തനം നടത്തുന്ന ഗാന്ധിഭവൻ ജീവകാരുണ്യകുടുംബത്തിന്റെ പ്രവർത്തനങ്ങൾക്ക് ഹൃദയം നിറഞ്ഞ ആശംസകൾ

  ശ്രീ ഉമ്മൻ ചാണ്ടി
  മുൻ മുഖ്യമന്ത്രി
  09 മെയ് 2014 സന്ദർശിച്ചു

ഗാന്ധിഭവന്റെ മറ്റ് സ്ഥാപനങ്ങൾ

കൊല്ലം ജില്ലയിലെ കരീപ്രയില്‍ പ്രവര്‍ത്തിക്കുന്ന ഗാന്ധിഭവന്‍ ശരണാലയത്തില്‍ ബന്ധുജനങ്ങള്‍ ഉപേക്ഷിക്കപ്പെട്ടവരും ഒഴിവാക്കപ്പെട്ടവരുമായ 50 സ്ത്രീ-പുരുഷ വയോധികര്‍ക്ക് ഇവിടെ സുരക്ഷയും ജീവിതവും നല്‍കുന്നു.

മദ്യം, മയക്കുമരുന്നുകള്‍ തുടങ്ങി ലഹരിക്ക് അടിമപ്പെട്ടവരെ ചികിത്സയും ബോധവത്കരണവും നല്‍കി യോഗ-മെഡിറ്റേഷന്‍, ഫാമിലി കൗണ്‍സിലിംഗ്, മികച്ച ഭക്ഷണം, വിനോദവിജ്ഞാന പരിപാടികള്‍.

സാമ്പത്തികമായി പിന്നോക്കമുള്ളവര്‍ക്ക് തുച്ഛമായ ഫീസില്‍ പഠിക്കാന്‍ ഇവിടെ അവസരമുണ്ട്. പരീക്ഷകള്‍ നടത്തുന്നതും സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതും കേന്ദ്ര സര്‍ക്കാരാണ്.

ഭിന്നശേഷിയുള്ള 218 കുട്ടികളാണ് ഗാന്ധിഭവന്‍ സ്‌പെഷ്യല്‍ സ്‌കൂളില്‍ പഠിക്കുന്നത്. മെന്റല്‍ റിട്ടാര്‍ഡേഷന്‍, സെറിബ്രല്‍ പാള്‍സി, ഓട്ടിസം തുടങ്ങി ഭിന്നശേഷിയുള്ളവരാണ് ഇവിടുത്തെ വിദ്യാര്‍ത്ഥികള്‍.

ആലപ്പുഴ ജില്ലയില്‍ ഹരിപ്പാട് ആയാപറമ്പില്‍ വയോജനങ്ങള്‍ക്കായുള്ള ഗാന്ധിഭവന്‍ സ്‌നേഹവീട് പ്രവര്‍ത്തിക്കുന്നു. സമൂഹത്തില്‍ ഒറ്റപ്പെട്ടുപോയ നിരാലംബരായ 30 സ്ത്രീ-പുരുഷ വയോജനങ്ങളാണ് ഗാന്ധിഭവന്‍ സ്‌നേഹവീട്ടിലുള്ളത്.

ബന്ധുജനങ്ങള്‍ ഉപേക്ഷിക്കപ്പെട്ടവരും ഒഴിവാക്കപ്പെട്ടവരുമായ 50 സ്ത്രീ-പുരുഷ വയോധികര്‍ക്ക് ഇവിടെ സുരക്ഷയും ജീവിതവും നല്‍കുന്നു. ഇവര്‍ക്കായി വിനോദവിജ്ഞാന പരിപാടികളും, പൊതുജനസമ്പര്‍ക്ക പരിപാടികളും, കലാസാമൂഹ്യ പദ്ധതികളും ആവിഷ്‌കരിച്ച് നടത്തിവരുന്നു.

ന്ധുജനങ്ങള്‍ ഉപേക്ഷിക്കപ്പെട്ടവരും ഒഴിവാക്കപ്പെട്ടവരുമായ 50 സ്ത്രീ-പുരുഷ വയോധികര്‍ക്ക് ഇവിടെ സുരക്ഷയും ജീവിതവും നല്‍കുന്നു. ഇവര്‍ക്കായി വിനോദവിജ്ഞാന പരിപാടികളും, പൊതുജനസമ്പര്‍ക്ക പരിപാടികളും, കലാസാമൂഹ്യ പദ്ധതികളും ആവിഷ്‌കരിച്ച് നടത്തിവരുന്നു.

ന്ധുജനങ്ങള്‍ ഉപേക്ഷിക്കപ്പെട്ടവരും ഒഴിവാക്കപ്പെട്ടവരുമായ 50 സ്ത്രീ-പുരുഷ വയോധികര്‍ക്ക് ഇവിടെ സുരക്ഷയും ജീവിതവും നല്‍കുന്നു. ഇവര്‍ക്കായി വിനോദവിജ്ഞാന പരിപാടികളും, പൊതുജനസമ്പര്‍ക്ക പരിപാടികളും, കലാസാമൂഹ്യ പദ്ധതികളും ആവിഷ്‌കരിച്ച് നടത്തിവരുന്നു.

ന്ധുജനങ്ങള്‍ ഉപേക്ഷിക്കപ്പെട്ടവരും ഒഴിവാക്കപ്പെട്ടവരുമായ 50 സ്ത്രീ-പുരുഷ വയോധികര്‍ക്ക് ഇവിടെ സുരക്ഷയും ജീവിതവും നല്‍കുന്നു. ഇവര്‍ക്കായി വിനോദവിജ്ഞാന പരിപാടികളും, പൊതുജനസമ്പര്‍ക്ക പരിപാടികളും, കലാസാമൂഹ്യ പദ്ധതികളും ആവിഷ്‌കരിച്ച് നടത്തിവരുന്നു.

വരാനിരിക്കുന്ന കാര്യപരിപാടികൾ
07
ജുലാ

ഗാന്ധിഭവന്‍ ഗുരുവന്ദനസംഗമം

മാനുഷികമൂല്യങ്ങള്‍ നശിക്കുന്ന സമകാലീന സാഹചര്യത്തില്‍ പ്രായമായമാതാപിതാക്കളെ തെരുവിലുപേക്ഷിക്കുന്ന പ്രവണതയ്‌ക്കെതിരെ യുവതലമുറക്ക്  അവബോധം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ഗാന്ധിഭവന്‍ ഗുരുവന്ദനസംഗമപരമ്പരയ്ക്ക് തുടക്കം കുറിച്ചത്. 2015 ജനുവരി ഒന്നിന് മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത ഗുരുവന്ദനസംഗമ പരമ്പര ഒരു ദിവസം പോലും മുടക്കമില്ലാതെ ആയിരംദിവസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്. ഇന്നത്തെ സമൂഹത്തോടൊന്നടങ്കം മാതാപിതാക്കളെ ഉപേക്ഷിക്കരുതെന്നും, മാതാവും പിതാവും ഗുരുവുമാണ് കാണപ്പെട്ട ദൈവമെന്നും  പറയുന്ന ഗുരുവന്ദനസംഗമത്തില്‍ രാജ്യസ്‌നേഹവും മതേതരത്വവും കാത്തുസൂക്ഷിക്കുക, പ്രകൃതിയും ജലവും മലിനപ്പെടുത്തരുത്, ലഹരിപദാര്‍ത്ഥങ്ങള്‍ ഉപേക്ഷിക്കുക, അന്ധവിശ്വാസങ്ങള്‍ അനുവദിക്കരുത് എന്നീ...
മാര്‍ഗ്ഗദര്‍ശി

ഭാരതത്തിന്റെ മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്ന
ഒരു ബൃഹത് ജീവകാരുണ്യ കേന്ദ്രമാണ് ഗാന്ധിഭവൻ.

പദ്മശ്രീ യുസഫലി എം. എ.

നല്ലൊരു ലോകത്തെ സൃഷ്ടിക്കാൻ ഞങ്ങളെ സഹായിക്കുക!

സംഭാവനകൾക്ക് ഇൻകം ടാക്‌സ് 80G പ്രകാരമുള്ള ടാക്‌സ് ഇളവ് ലഭ്യമാണ്.
മറ്റ് സാക്ഷ്യപത്രങ്ങൾ
 • ഗാന്ധിഭവൻ സന്ദർശിച്ചു.വിവിധതരത്തിൽപ്പെട്ട അന്തേവാസികൾക്ക് ഇവിടെ നൽകിവരുന്ന സേവനങ്ങൾ ദർശിക്കാനിടവന്നപ്പോൾ എന്നിലെ അഹന്തയില്ലാതായി. സമൂഹത്തിലെ അശരണർക്കുവേണ്ടി സേവനം ചെയ്യുന്ന ഗാന്ധിഭവനിലെ ഓരോ പ്രവർത്തകർക്കും എന്റെ ആത്മാർത്ഥമായ നന്ദി രേഖപ്പെടുത്തിക്കൊള്ളുന്നു.

  ഡോ.എസ്.കാർത്തികേയൻ ഐ. എ. എസ്
  ജില്ലാ കളക്ടർ, കൊല്ലം
 • ഇതുപോലെയുള്ള വിവിധസ്ഥലങ്ങൾ സന്ദർശിക്കുവാനുള്ള
  അവസരങ്ങൾ എനിക്കുകിട്ടിയിട്ടുണ്ട്. പക്ഷെ, എന്നെ
  സംബന്ധിച്ചിടത്തോളം, അവയിൽനിന്നൊക്കെ വേറിട്ട
  ഒരു ദിവ്യത്വമുള്ളതാണ് ഗാന്ധിഭവൻ

  ജസ്റ്റിസ് രാജ വിജയരാഘവൻ വി.
  കേരള ഹൈക്കോടതി ജഡ്ജി
 • ഗാന്ധിഭവൻ നൽകിവരുന്ന ഉദാത്തമായ സേവനങ്ങൾ
  അതർഹിക്കുന്നവർക്ക് കൂടുതൽ കൂടുതൽ
  പ്രയോജനപ്രദമാകുവാൻ ദൈവാനുഗ്രഹമുണ്ടാകട്ടെ!
  ശ്രീ. സോമരാജനും അദ്ദേഹത്തിന്റെ എല്ലാ സഹപ്രവർത്തകർക്കും
  എല്ലാവിധ നന്മകളും നേരുന്നു.

  ഷീല തോമസ് IAS (Rtd)
  കേരള ഭരണ പരിഷ്കാര കമ്മീഷൻ മെമ്പര്‍ സെക്രട്ടറി
 • തികച്ചും മാതൃകാപരമായ സ്ഥാപനം, എല്ലാ ആശംസകളും നേരുന്നു.

  ടി. പി. ബാബു
  അഡീഷണല്‍ സെക്രട്ടറി, കേരള ഭരണ പരിഷ്കാര കമ്മീഷൻ
 • സേവനമേഖലയിൽ മാതൃകാപരം

  എ. കെ. ബാലൻ
  കേരള പട്ടികജാതി പട്ടികവർഗ്ഗ ക്ഷേമ, സാംസ്കാരിക ,പാർലമെന്റ് കാര്യ വകുപ്പ് മന്ത്രി
 • ഭൂമിയിലെ സ്വർഗമാണ് ഗാന്ധിഭവൻ. ഭരണാധികാരികൾ ഗാന്ധിഭവൻ സന്ദർശിക്കുകയാണെങ്കിൽ അവർക്ക് സദ്ഭരണം നടത്തുവാൻ കഴിയും. എല്ലാ താലൂക്കുകളിലും ഒരു ഗാന്ധിഭവൻ ഉണ്ടാകട്ടെ എന്നാണെന്റെ ആഗ്രഹം.

  പദ്മഭൂഷൺ റവ. ഡോ. ഫിലിപ്പോസ് മാർ ക്രിസ്റ്റോസ്റ്റം മാർ തോമ വലിയ മെത്രോപ്പോലീത്ത
 • ഗാന്ധിഭവൻ ഇന്ത്യയിലെ ഏറ്റവും വലിയ കൂട്ടുകുടുംബം ആണ്. ഡോ. പുനലൂർ സോമരാജൻ മദർ തെരേസയുടെ പ്രതിരൂപമാണ്.

  പി. ജെ. കുര്യൻ
  രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ
 • ഹൃദയസ്പര്‍ശിയായ അനുഭവങ്ങള്‍. അതോടൊപ്പം സംതൃപ്തിയും.

  ഹണി എം. വര്‍ഗ്ഗീസ്
  അഡീഷണല്‍ ഡിസ്ട്രിക്ട് & സെക്ഷന്‍ ജഡ്ജ്
 • ദൈവത്തിന്റെ ഭവനം ഞാന്‍ കണ്ടു! പ്രാര്‍ത്ഥനകളോടെ…

  അഡ്വ. ബിന്ദു കൃഷ്ണ
  കോണ്‍ഗ്രസ്സ് കൊല്ലം ജില്ല പ്രസിഡന്റ് & മഹിളാ കോണ്‍ഗ്രസ്സ് നേതാവ്
 • അവിശ്വസനീയമായ അനുഭവം. സംസ്‌കാരമുള്ള ഒരു സമൂഹം ഇതുപോലെയുള്ള സേവനങ്ങള്‍ ഏറ്റെടുത്തു നടപ്പാക്കണം.

  ജസ്റ്റിസ് പി.ബി. സുരേഷ് കുമാര്‍
  കേരള ഹൈക്കോടതി ജഡ്ജി
 • കെല്‍സയുടെയും ഗാന്ധിഭവന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ലോക് അദാലത്ത് പ്രോഗ്രാമിനോടനുബന്ധിച്ച് ഈ മഹത് പ്രസ്ഥാനത്തെ സന്ദര്‍ശിക്കുവാന്‍ കഴിഞ്ഞു. ഈ പ്രസ്ഥാനത്തിന്റെ മാഹാത്മ്യത്തെ പ്രകീര്‍ത്തിക്കുവാന്‍ എനിക്ക് വാക്കുകളില്ല!

  ജസ്റ്റിസ് പി. ഉബൈദ്
  കേരള ഹൈക്കോടതി ജഡ്ജി
 • ഇവിടെ വന്നതും ഇവിടെ കണ്ടതും വലിയൊരു അനുഭവം. വലിയൊരു പാഠം. ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന നിസ്വാര്‍ത്ഥമതികളുടെ മുന്നില്‍ ഞാന്‍ തലകുനിക്കുന്നു. ഈ സ്ഥാപനത്തിന് എല്ലാ നന്മയും ഐശ്വര്യവും നേരുന്നു.

  വിന്‍സണ്‍ എം. പോള്‍
  ചീഫ് ഇന്‍ഫര്‍മേഷന്‍ കമ്മീഷണര്‍
 • അപ്രതീക്ഷിതമായി എത്തിച്ചേര്‍ന്നപ്പോള്‍ ഇതുവരെ എത്താതിരുന്നത് എത്ര നഷ്ടമായി എന്നു തോന്നുന്നു. ഗാന്ധിഭവന്‍ കേരളത്തിലെ ഒരുപക്ഷെ ലോകത്തിലെ തന്നെ സ്വര്‍ഗ്ഗം എന്ന് വിശേഷിപ്പിക്കുവാന്‍ എന്റെ മനസ്സ് ആഗ്രഹിക്കുന്നു. അത്രത്തോളം സ്‌നേഹവും നന്മയും നിറഞ്ഞു നില്‍ക്കുന്ന അന്തരീക്ഷവും ഇവിടുത്തെ പ്രവര്‍ത്തനവും മാതൃകയാക്കുവാന്‍ എല്ലാവരും ശ്രമിക്കട്ടെ. ഈ സംരംഭത്തിന് എല്ലാവിധ ആശംസകളും നേരുന്നു.

  അഡ്വ. എം.എസ്. താര
  കേരള വനിതാ കമ്മീഷൻ മെമ്പർ
 • ഗാന്ധിഭവന്‍ – കേരളത്തിലെ ഏറ്റവും നല്ല ഒരു ആലംബഹീനരുടെ അഭയകേന്ദ്രം. നല്ല രീതിയില്‍ പരിപാലിക്കുന്ന ഇതിന്റെ സംഘാടകര്‍ക്ക് ദൈവം എല്ലാവിധ മംഗളങ്ങളും നല്‍കട്ടെ

  ബി. ശശികുമാര്‍
  ഡെപ്യൂട്ടി കളക്ടര്‍, കൊല്ലം
 • ഗാന്ധിഭവന്‍ സന്ദര്‍ശിച്ച ഈ ദിവസം എന്നും ഓര്‍മ്മയില്‍ സൂക്ഷിക്കും.

  എ.സി. മൊയ്തീന്‍
  വ്യവസായം, കായികം, യുവജനകാര്യ വകുപ്പ് മന്ത്രി
 • വസുധൈവകുടുംബകം എന്ന ഇന്ത്യന്‍ സങ്കല്‍പ്പത്തിന്റെ സാക്ഷാത്കാരം. – ഗാന്ധിഭവന്‍.

  പെരുമ്പടവം ശ്രീധരന്‍
  കേരള സാഹിത്യ അക്കാദമി ചെയർമാൻ
 • ഗാന്ധിഭവന്‍ എന്ന സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് കാണാന്‍ സാധിച്ചു. മാതൃകാ സ്ഥാപനം. നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്നു. ആശംസകള്‍.

  ഇ.പി. ലത
  മേയര്‍, കണ്ണൂര്‍ കോര്‍പ്പറേഷന്‍
 • ആശ്രിതരെയും അശരണരേയും ഈശ്വരന്റെ വരദാനമായി കാണാന്‍ കഴിയുന്നത് ഈശ്വരനാല്‍ നിയോഗിക്കപ്പെട്ടവര്‍ക്ക് സിദ്ധിച്ചിട്ടുള്ള വരദാനമാണ്. സുകൃതം ചെയ്തവര്‍ക്ക് മാത്രമുള്ള സൗഭാഗ്യമാണ്

  ജസ്റ്റിസ് പി. സോമരാജൻ
  കേരള ഹൈക്കോടതി
 • ഈ സ്‌നേഹഭവനത്തില്‍, പ്രസിദ്ധമായ പത്തനാപുരം ഗാന്ധിഭവനില്‍, വരാന്‍ സാധിച്ചത് മഹാഭാഗ്യം. ഇനിയും ലോകമാകെ സ്‌നേഹം വിതറി, നന്മ നല്‍കി, സേവനപാതയിലൂടെ ബഹുദൂരം മുന്നേറട്ടെ.

  ആര്‍. ശ്രീലേഖ I.P.S
 • മനുഷ്യസ്‌നേഹത്തിന്റെ ഉദാത്ത മാതൃക ശ്രീ. സോമരാജന്റെ നേതൃത്വത്തിലുള്ള കര്‍മ്മസേനയ്ക്ക് ആയിരം അഭിവാദനങ്ങള്‍. ഭാരതത്തിന്റെ മണ്ണില്‍ ഗാന്ധിജിയുടെ ആദര്‍ശങ്ങള്‍ പ്രാവര്‍ത്തികമാക്കുന്ന സുമനസ്സുകള്‍. ഇതൊരു പുണ്യഭൂമി തന്നെ.

  ഡോ. കെ.ആര്‍. വിശ്വംഭരന്‍ ഐ. എ. എസ്.
  ചെയര്‍മാന്‍, ഔഷധി
 • ഗാന്ധിഭവന്‍ എന്ന സ്‌നേഹസാഗരതീരത്ത് ഞാനെത്തി. ശ്രീ. സോമരാജന്റെ വിസ്മയകരമായ ഈ തീരം എന്നും നിലനില്‍ക്കും.

  സി. ദിവാകരന്‍ എം.എല്‍.എ
  കേരള നിയമസഭ
 • ഏറ്റവും മാതൃകാപരമായ സാമൂഹ്യസേവനം നടത്തുന്ന ഗാന്ധിഭവനും അതിന്റെ സാരഥിയായ ഡോ. പുനലൂര്‍ സോമരാജനും എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍.

  എം.എം. ഹസ്സന്‍
  കെ. പി. സി. സി പ്രസിഡന്റ്
 • ഒരു നല്ല അനുഭവം. നന്മയും സ്‌നേഹവും ലോകത്തില്‍ ഇപ്പോഴും വേണ്ടുവോളം ഉണ്ടെന്ന് ബോധ്യമായി. സ്‌നേഹബന്ധങ്ങളുടെ മാതൃകയായ ഒരു വലിയ കൂട്ടുകുടംബം. എല്ലാ നന്മകളും നേരുന്നു.

  പദ്മശ്രീ എം. ചന്ദ്രദത്തന്‍
  വി. എസ്.എസ്. സിയുടെ മുൻ ഡയറക്ടർ
 • മനസ്സില്‍ ഒത്തിരി അമ്മമാരെ, സഹോദരങ്ങളെ സമ്മാനിക്കാന്‍ ഇവിടുത്തെ സന്ദര്‍ശനത്തിനുസാധിച്ചു. എല്ലാവിധ നന്മകളും ആശംസിക്കുന്നു. മനസ്സിന്റെ ആര്‍ദ്രത നശിക്കാതിരിക്കട്ടെ.

  ചിന്ത ജെറോം
  സംസ്ഥാന യുവജന കമ്മീഷന്‍ ചെയർപേഴ്സൺ
 • വളരെയധികം സന്തോഷം. നല്ല രീതിയില്‍ നടന്നുപോവുന്ന ഈ സ്ഥാപനം സന്ദര്‍ശിക്കാന്‍ കഴിഞ്ഞതില്‍.

  ഡോ. ചിത്ര എസ്സ്.
  അസി. കളക്ടര്‍, കൊല്ലം
 • ഗാന്ധിഭവന്‍ പത്തനാപുരം നേരില്‍ കാണുവാന്‍ കഴിഞ്ഞത് വളരെ ഭാഗ്യമായി കരുതുന്നു. വളരെ നന്നായി അന്തേവാസികളെ പരിചരിക്കുന്നതും വളരെ സ്‌നേഹത്തോടെ എല്ലാവരോടും പെരുമാറുന്നതും അന്തേവാസികള്‍ വളരെ തൃപ്തരായും സന്തോഷത്തോടെയും ജീവിക്കുന്നതും കാണുവാന്‍ കഴിഞ്ഞു. സ്ഥാപനം വളരെ ശുചുത്വത്തോടെ സൂക്ഷിക്കുന്നു. മാതൃകാപരമായ സ്ഥാപനം. ദൈവാനുഗ്രഹവും കൂടുതല്‍ ഐശ്വര്യവും ഉണ്ടാകട്ടെ.

  തോമസ് ഉണ്ണിയാടന്‍
  മുൻ ഗവ. ചീഫ് വിപ്പ്‌
 • ഗാന്ധിഭവന്‍ സന്ദര്‍ശനം ഒരു പുതിയ അനുഭവമാണ് സമ്മാനിച്ചത്. ജീവിതത്തില്‍ നിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന സ്‌നേഹവും അനുകമ്പയും കാരുണ്യവും പുന:സ്ഥാപിക്കാന്‍ ഗാന്ധിയന്‍ മാര്‍ഗ്ഗത്തിലൂടെ ഗാന്ധിഭവന്‍ നടത്തിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍വ്വേശ്വരന്റെ അനുഗ്രഹങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കുന്നു.

  വി. മുരളീധരന്‍
  ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ്‌
 • പത്തനാപുരം ഗാന്ധിഭവന്‍ നല്‍കുന്ന സേവനത്തെക്കുറിച്ച് നേരില്‍ അറിയാം പക്ഷേ ഇവിടെ എത്താന്‍ വൈകിപ്പോയി. ഗാന്ധിഭവന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ ഭാവുകങ്ങളും ആശംസിക്കുന്നു.

  കാനം രാജേന്ദ്രന്‍
  CPI സംസ്ഥാന സെക്രട്ടറി
 • മനുഷ്യാവകാശത്തിന്റെ അന്തസത്ത അറിഞ്ഞ് സാമൂഹ്യസേവനം ചെയ്യുന്ന ഗാന്ധിഭവന്റെ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹം.

  ജസ്റ്റിസ് ജെ.ബി. കോശി
  കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ
 • ആശംസകള്‍

  രമേഷ് ചെന്നിത്തല
  പ്രതിപക്ഷ നേതാവ്, കേരള നിയമസഭ
 • അവനവനാത്മ സുഖത്തിനാചരിക്കുന്നവ- യപരന്നു സുഖത്തിനായ് വരേണമെന്ന ഗുരുദേവ വചനം അക്ഷരാര്‍ത്ഥത്തില്‍ പ്രായോഗികമാക്കി ഗുരുപൂജ നിര്‍വ്വഹിക്കുന്ന ശ്രീ. പുനലൂര്‍ സോമരാജനും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്കും അദ്ദേഹം നേതൃത്വം നല്‍കുന്ന ഗാന്ധിഭവന്‍ എന്ന മാതൃകാ കുടുംബത്തിലെ ആത്മബന്ധുക്കള്‍ക്കും നന്മനിറഞ്ഞ ആശംസകള്‍. ഏവര്‍ക്കും ഗുരുദേവാനുഗ്രഹമുണ്ടാകട്ടെ.

  സ്വാമി ഋതംഭരാനന്ദ
  ജനറല്‍ സെക്രട്ടറി, ശിവഗിരിമഠം വര്‍ക്കല
 • മഹത്തായ ഗാന്ധിഭവന്‍ സന്ദര്‍ശിക്കാന്‍ അവസരം ഉണ്ടായത് ജീവിതത്തിലെ അവിസ്മരണീയമായ സംഭവം! വളരെ ചിട്ടയായും ശ്രേഷ്ഠമായും സേവനം കാഴ്ചവയ്ക്കുന്ന ഈ സ്ഥാപനം അങ്ങേയറ്റം മാതൃകാപരമാണ്. സംസ്ഥാനത്തെ മറ്റ് സ്ഥാപനങ്ങള്‍ക്ക് അനുകരണീയവുമാണ്. സ്ഥാപനത്തിലെ താമസക്കാര്‍ അങ്ങേയറ്റം സംതൃപ്തരും സന്തുഷ്ടരുമായി കണ്ടത് എടുത്തുപറയേണ്ട സവിശേഷതയാണ്. സ്ഥാപനം ഒരു തുറന്ന പുസ്തകവും നിഷ്‌കാമകര്‍മ്മം നിര്‍വ്വഹിക്കുന്നതുമാണെന്നു കണ്ടതില്‍ അഭിമാനിക്കുന്നു.

  പ്രൊഫ. ഡോ.എൻ. അഹമ്മദുപിള്ള
  അംഗപരിമിതർക്കായുള്ള സംസ്ഥാന കമ്മീഷണർ, കേരള സർക്കാർ
 • ഇന്ന് ഏറെ നാളത്തെ കാത്തിരിപ്പിനുശേഷം ഗാന്ധിഭവന്‍ സന്ദര്‍ശിച്ചു. ധന്യമായ ഒരനുഭവം. കാരുണ്യത്തിന്റെ പൊരുളറിഞ്ഞ, മാനവസേവയുടെ മഹത്വം കണ്ടറിഞ്ഞ ശ്രീ. സോമരാജനും ഈ സ്ഥാപനത്തിനും നന്മനേരുന്നു.

  സി.പി. നായര്‍ ,ഐ. എ. എസ്.
  മുന്‍ ചീഫ് സെക്രട്ടറി
 • സ്‌നേഹം ദൈവമാണ്, ഗാന്ധിഭവനിലുണ്ട്.

  സ്വാമി സുനില്‍ദാസ്‌
  ചെയർമാൻ മുതലമട സ്നേഹം ചാരിറ്റബിൾ ട്രസ്റ്റ്
 • വരാന്‍ കഴിഞ്ഞത് മഹാഭാഗ്യം.

  കടകംപള്ളി സുരേന്ദ്രന്‍
  കേരള സഹകരണ-ടൂറിസം-ദേവസ്വം വകുപ്പ്‌ മന്ത്രി
 • ഇതുപോലൊരു കാരുണ്യക്കാഴ്ച ഇതിനുമുന്‍പ് ഉണ്ടായിട്ടില്ല. അന്തേവാസികളുടെ എണ്ണം മാത്രമല്ല അവരുടെ വൈവിധ്യവും എന്നെ അമ്പരപ്പിച്ചു. വലിയ മനസ്സുകള്‍ക്കേ ഇതുപോലൊന്ന് ഇത്ര ദീര്‍ഘനാള്‍ പരിപാലിക്കാന്‍ കഴിയൂ.

  റ്റി. എം. തോമസ് ഐസക്ക്
  കേരള ധനമന്ത്രി
 • എന്റെ മനസ്സിന് വല്ലാതെ വേദനിച്ചു. ശ്രീ. സോമരാജന്റെ പ്രവര്‍ത്തനം മഹത്തരം. ജീവിതം ഇതാണ് എന്ന് പഠിപ്പിക്കുന്ന ഒരു സ്ഥാപനം. ഇവിടെ ഒരു അന്തേവാസിയായി, ഈ കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി മാറാന്‍ ഒരിക്കല്‍ ഞാനിവിടെ വരും എന്ന് മനസ്സ് പറയുന്നു.

  വി. ശശി
  ഡെപൂട്ടി സ്പീക്കര്‍, കേരള നിയമസഭ
 • അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ മഹത്തായ ഈ സ്ഥാപനത്തില്‍ വരുവാനും അല്‍പനേരം ചിലവഴിക്കുവാനും കഴിഞ്ഞു. ഈ അദ്ധ്യാത്മ ദേവാലയത്തിലെ ഒരു സഹയാത്രികനായി ഈ വിനീതനും ഉണ്ടാകും. ഇന്‍ഷാ – അല്ലാഹ്.

  പി.എച്ച്. അബ്ദുള്‍ ഗഫാര്‍ മൗലവി
  ഇമാം, വലിയപള്ളി, തിരുവനന്തപുരം
 • ഗാന്ധിഭവന്‍ സന്ദര്‍ശിക്കുവാനുള്ള മഹാഭാഗ്യമുണ്ടായി. സമത്വം, സ്‌നേഹം, സാഹോദര്യം എന്നീ ഗാന്ധിയന്‍ ആദര്‍ശങ്ങള്‍ സമര്‍ത്ഥമായി സമന്വയിപ്പിച്ചിരിക്കുന്നു ഗാന്ധിഭവന്റെ പ്രവര്‍ത്തന മാതൃകയും ശൈലിയും മനോഹരവും അഭിലഷണീയവും അനുകരണാര്‍ഹവും തന്നെ.

  എം. നന്ദകുമാര്‍ ഐ.എ.എസ്‌.
 • ഇത്രയും മഹത്തായൊരു സ്ഥാപനം ജീവിതത്തില്‍ ഞാന്‍ സന്ദര്‍ശിച്ചിട്ടില്ല.

  വി.എസ്. സുനില്‍കുമാര്‍
  കേരള കൃഷി വകുപ്പ് മന്ത്രി
 • നന്മ നിറഞ്ഞ പ്രവര്‍ത്തനങ്ങള്‍ ഭംഗിയായി നടത്തുന്ന സ്ഥാപനത്തിന് സ്‌നേഹാശംസകള്‍ നേരുന്നു.

  പി. അയിഷാപോറ്റി എം.എല്‍.എ
  കേരള നിയമസഭ
 • സേവനസന്നദ്ധപ്രവര്‍ത്തനങ്ങള്‍ പ്രശംസനീയം. ജീവകാരുണികമായ സംരംഭങ്ങള്‍ക്ക് ഹൃദയം നിറഞ്ഞ ആശംസകള്‍ തുടര്‍ന്നും വിജയകരമായി നടത്തുവാന്‍ ജഗദീശ്വരന്‍ അനുഗ്രഹിക്കട്ടെ.

  കുമ്മനം രാജശേഖരന്‍
  പ്രസിഡന്റ് ബി.ജെ.പി. കേരളം
 • സേവനവും സേവനത്തിന്റെ അര്‍ത്ഥവും ഇവിടെ നിന്നു മനസ്സിലാക്കാവുന്നതാണ്. സമര്&zzwj;പ്പണസേവനത്തിന് പല ജീവിതങ്ങളെയും ഉദ്ധരിപ്പിക്കുവാന്‍ കഴിയുമെന്നു ഇവിടെ കാണാന്‍ കഴിയും. മാനുഷികതയ്ക്കുവേണ്ടി ഗാന്ധിഭവന്‍ ചെയ്യുന്ന സേവനങ്ങള്‍ എന്നെ ആശ്ചര്യപ്പെടുത്തി. ഈ നല്ല കാര്യത്തിനുവേണ്ടി എന്റെ എല്ലാവിധ സഹായസഹകരണങ്ങളും ഉണ്ടാകുമെന്ന് ഞാന്‍ പ്രതിജ്ഞ ചെയ്യുന്നു. ഈ ട്രസ്റ്റിന് എല്ലാ ശുഭാശംസകളും നേരുന്നു.

  ഡോ. എ. കൗശിഗന്‍ ഐ.എ.എസ്.
  മുൻ കൊല്ലം ജില്ലാ കളക്ടര്‍
 • ഗാന്ധിഭവന്‍ സന്ദര്‍ശിച്ചു. സമൂഹത്തില്‍ സാന്ത്വനവും, സംരക്ഷണവും അഭയവും വേണ്ടവരെ കണ്ടെത്തി അവരെ സംരക്ഷിക്കുന്നതിലും അവരുടെ ക്ഷേമത്തിനുവേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഈ ട്രസ്റ്റിന്റെ സമര്‍പ്പിത പ്രവര്‍ത്തനങ്ങള്‍ കാണാന്‍ കഴിഞ്ഞതില്‍ വളരെയധികം സന്തോഷിക്കുന്നു. സമൂഹത്തിന്റെ പുനരുദ്ധാരണത്തിനുവേണ്ടി ചെയ്യുന്ന സേവനങ്ങള്‍ക്കും തുടര്‍ന്നും അവയ്ക്കുള്ള പ്രചോദനങ്ങള്‍ ഉണ്ടാകുവാനും വേണ്ടി ദൈവം അനുഗ്രഹിക്കുമാറാകട്ടെ.

  ഡോ. ലിസ്സി ജോസ്
  മെമ്പര്‍ കേരള വനിതാകമ്മീഷന്‍
 • സന്ദര്‍ശിച്ചു. ശുഭാശംസകള്‍

  ഇ.എസ്. ബിജിമോള്‍ എം.എല്‍.എ
  കേരള നിയമസഭ
 • ഗാന്ധിഭവനില്‍ ഇത് എന്റെ ആദ്യ സന്ദര്‍ശനമാണ്. നിങ്ങളുടെ ആത്മാര്‍ത്ഥത നിറഞ്ഞ സേവനം എന്നെ വളരെയധികം സ്വാധീനിച്ചു. എല്ലാ പ്രയത്‌നങ്ങള്‍ക്കും എന്റെ ശുഭാശംസകള്‍. നിങ്ങളുടെ എല്ലാ പദ്ധതികള്‍ക്കും ഞാന്‍ എന്റെ ഹൃദയം നിറഞ്ഞ സഹായങ്ങള്‍ വാഗ്ദാനം ചെയ്യുന്നു.

  കെ. മോഹന്‍ദാസ് ഐ. എ. എസ്.
  ഭാരതത്തിലെ ഷിപ്പിംഗ് മന്ത്രാലയത്തിലെ മുൻ സെക്രട്ടറി
 • ഇവിടുത്തെ അന്തേവാസികള്‍ക്കുവേണ്ടി ഇത്രയും മഹത്തരമായ സേവനം ചെയ്യുന്ന എല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ അനുമോദനങ്ങള്‍.

  ജസ്റ്റിസ് ആര്‍. രാജേന്ദ്രബാബു
  കേരള ഹൈക്കോടതി
കൊടുക്കുവാനുള്ള പ്രവൃത്തികൾ ലോകത്തിന്റെ അടിസ്ഥാനങ്ങൾ

സന്നദ്ധസേവകൻ

തനിയെ നമുക്ക് കുറച്ചേ ചെയ്യാന്‍ കഴിയൂ; ഒരുമിച്ചാണേല്‍ ഒരുപാടും!

സ്നേഹരാജ്യം മാസിക

വായിക്കുന്നവന്റെയാണ് ലോകം!