ജില്ലാ വനിതാ ഷെൽട്ടർ ഹോമിന്റെ മൂന്നാം വാർഷികം

ജില്ലാ വനിതാ ഷെൽട്ടർ ഹോമിന്റെ മൂന്നാം വാർഷികം

കേരള സംസ്ഥാന സാമൂഹിക ക്ഷേമ ബോർഡിൻറെ നേതൃത്വത്തിൽ ഗാന്ധിഭവനിൽ പ്രവർത്തിച്ചുവരുന്ന ജില്ലാ വനിതാ ഷെൽട്ടർഹോമിന്റെ മൂന്നാം വാർഷികം 2018  ജനുവരി 27, ശനിയാഴ്ച  വൈകിട്ട് നാലിന് നടക്കും. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് രാജാ വിജയരാഘവൻ ഉദ്‌ഘാടനം ചെയ്യും. വനിതാ കമ്മീഷൻ അംഗം ഷാഹിദാ കമാൽ അധ്യക്ഷത വഹിക്കും. കൊല്ലം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ ആർ. സുധാകാന്ത്  വിശിഷ്ട സാന്നിദ്ധ്യവും ചൈൽഡ് വെൽഫെയർ കമ്മിറ്റി ജില്ലാ ചെയർപേഴ്സൺ ടി. കോമളകുമാരി മുഖ്യ സാന്നിദ്ധ്യവുമായിരിക്കും.

About the author

Leave a Reply