കാരുണ്യപ്രവര്‍ത്തനത്തിലെ മികവിനുള്ള കെ. ചിറ്റിലപ്പിള്ളി അവാര്‍ഡ് ഗാന്ധിഭവന്

കാരുണ്യപ്രവര്‍ത്തനത്തിലെ മികവിനുള്ള കെ. ചിറ്റിലപ്പിള്ളി അവാര്‍ഡ് ഗാന്ധിഭവന്

കൊല്ലം: മികച്ച ജീവകാരുണ്യസ്ഥാപനത്തിനുള്ള  ഈ വര്‍ഷത്തെ കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്‍ അവാര്‍ഡ് പത്തനാപുരം ഗാന്ധിഭവന് ലഭിച്ചു. രണ്ട് ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന അവാര്‍ഡ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ കൊച്ചൗസേഫ് ചിറ്റിലപ്പിള്ളിയില്‍ നിന്നും ഗാന്ധിഭവന്‍ സെക്രട്ടറി ഡോ. പുനലൂര്‍ സോമരാജന്‍ ഏറ്റുവാങ്ങി.

കേരളത്തിലെ 124 ജീവകാരുണ്യ സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ ശേഷമാണ് ഗാന്ധിഭവനെ അവാര്‍ഡിനായി തിരഞ്ഞെടുത്തതെന്ന്  ഫൗണ്ടേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. കൈക്കുഞ്ഞു മുതല്‍ 100 വയസുകഴിഞ്ഞവര്‍ വരെയുള്ള ആയിരത്തിലധികം പേരെ ജാതിമതഭേതമില്ലാതെ ഒരു കൂട്ടുകുടുംബാന്തരീക്ഷത്തില്‍ പാര്‍പ്പിച്ച്് സംരക്ഷിക്കുകയും വിപുലമായ സേവന, ബോധവത്കര പരിപാടികള്‍ നിരന്തരമായി സംഘടിപ്പിക്കുകയും ചെയ്തുകൊണ്ടുള്ള ചിട്ടയാര്‍ന്ന പ്രവര്‍ത്തനങ്ങളാണ് ഗാന്ധിഭവനെ വേറിട്ടു നിര്‍ത്തുന്നതെന്ന് അവാര്‍ഡ് കമ്മിറ്റി വിലയിരുത്തി.

ജനുവരി 24ന് എറണാകുളം റിനൈ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ ഫൗണ്ടേഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജോര്‍ജ്ജ് സ്ലീബ, ജേക്കബ് കുരുവിള, എം.ജെ സ്റ്റീഫന്‍ എന്നിവര്‍ പ്രസംഗിച്ചു. ആതുരസേവന, ജീവകാരുണ്യമേഖലയിലെ നിരവധി പ്രമുഖരെ ചടങ്ങില്‍ ആദരിച്ചു.

About the author

Leave a Reply