ഉന്നത ബിരുദം നേടി പുറത്തിറങ്ങുന്നവര്‍ പോലും തൊഴില്‍ നൈപുണ്യമില്ലാത്തവരാകുന്നത് നാം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി – മന്ത്രി അഡ്വ. കെ. രാജു

പുത്തൂര്‍ : പത്തനാപുരം ഗാന്ധിഭവന്റെ നേതൃത്വത്തില്‍ പൂത്തൂരില്‍ ആരംഭിച്ച ഡോ. എ.പി.ജെ. അബ്ദുള്‍ കലാം അക്കാദമി ഓഫ് വൊക്കേഷണല്‍ സ്റ്റഡീസിന്റെ ഉദ്ഘാടനം നടന്നു. സംസ്ഥാന വനം വകുപ്പു മന്ത്രി കെ. രാജുവാണ് അക്കാദമിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്.
വിദ്യാഭ്യാസ മേഖലയില്‍ ഇന്ത്യയിലെ മറ്റെല്ലാ സംസ്ഥാനങ്ങള്‍ക്കും മാതൃകയാണ് കേരളമെന്നും എന്നാല്‍ അക്കാദമിക തലത്തില്‍ ഉന്നതബിരുദം നേടി പുറത്തിറങ്ങുന്നവര്‍ പോലും തൊഴില്‍ നൈപുണ്യം ഇല്ലാത്തവരാകുന്നത് നാം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണെന്നും മന്ത്രി പറഞ്ഞു.
ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ ഒരാള്‍ക്ക് 30,000 രൂപ വീതം 100 നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് ധനസഹായം നല്‍കുന്ന ചടങ്ങും മന്ത്രി നിര്‍വ്വഹിച്ചു. മുതിര്‍ന്ന അധ്യാപകന്‍ തിരുവിന്നാല്‍ കുഞ്ഞന്‍ പിള്ളയെ ചടങ്ങില്‍ ആദരിച്ചു. കൊവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ അധ്യക്ഷനായി. ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ പ്രതിനിധി ഷാജന്‍ സ്‌കറിയ ചാരിറ്റി വിശകലനം നടത്തി കോഴ്‌സുകളുടെ ഉദ്ഘാടനം വനിതാ കമ്മീഷന്‍ അംഗം ഷാഹിദാ കമാല്‍ നിര്‍വ്വഹിച്ചു. ഗാന്ധിഭവന്‍ സെക്രട്ടറി ഡോ. പുനലൂര്‍ സോമരാജന്‍ ആമുഖ പ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ശശികുമാര്‍, ജില്ലാപഞ്ചായത്ത് അംഗം ആര്‍. രശ്മി, പവിത്രേശ്വരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ധന്യ കൃഷ്ണന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ. വസന്തകുമാരി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജെ. കെ. വിനോദിനി, കോട്ടക്കല്‍ രാജപ്പന്‍, സിദ്ധാര്‍ത്ഥ സെന്‍ട്രല്‍ സ്‌കൂള്‍ ചെയര്‍പേഴ്‌സണ്‍ ഗോപികാ ഗോപന്‍, സി. ശിശുപാലന്‍, തോമസ് മത്തായി എന്നിവര്‍ സംസാരിച്ചു.

About the author

Leave a Reply