വാർത്തകൾ

കാരുണ്യപ്രവര്‍ത്തനത്തിലെ മികവിനുള്ള കെ. ചിറ്റിലപ്പിള്ളി അവാര്‍ഡ് ഗാന്ധിഭവന്

കാരുണ്യപ്രവര്‍ത്തനത്തിലെ മികവിനുള്ള കെ. ചിറ്റിലപ്പിള്ളി അവാര്‍ഡ് ഗാന്ധിഭവന് കൊല്ലം: മികച്ച ജീവകാരുണ്യസ്ഥാപനത്തിനുള്ള  ഈ വര്‍ഷത്തെ കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്‍ അവാര്‍ഡ് പത്തനാപുരം ഗാന്ധിഭവന് ലഭിച്ചു. രണ്ട് ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന അവാര്‍ഡ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ കൊച്ചൗസേഫ് ചിറ്റിലപ്പിള്ളിയില്‍ നിന്നും ഗാന്ധിഭവന്‍ സെക്രട്ടറി ഡോ. പുനലൂര്‍ സോമരാജന്‍ ഏറ്റുവാങ്ങി. കേരളത്തിലെ 124 ജീവകാരുണ്യ സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ ശേഷമാണ് ഗാന്ധിഭവനെ അവാര്‍ഡിനായി തിരഞ്ഞെടുത്തതെന്ന്  ഫൗണ്ടേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. കൈക്കുഞ്ഞു മുതല്‍ 100 വയസുകഴിഞ്ഞവര്‍ വരെയുള്ള ആയിരത്തിലധികം...
Continue Reading

ജില്ലാ വനിതാ ഷെൽട്ടർ ഹോമിന്റെ മൂന്നാം വാർഷികം

ജില്ലാ വനിതാ ഷെൽട്ടർ ഹോമിന്റെ മൂന്നാം വാർഷികം കേരള സംസ്ഥാന സാമൂഹിക ക്ഷേമ ബോർഡിൻറെ നേതൃത്വത്തിൽ ഗാന്ധിഭവനിൽ പ്രവർത്തിച്ചുവരുന്ന ജില്ലാ വനിതാ ഷെൽട്ടർഹോമിന്റെ മൂന്നാം വാർഷികം 2018  ജനുവരി 27, ശനിയാഴ്ച  വൈകിട്ട് നാലിന് നടക്കും. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് രാജാ വിജയരാഘവൻ ഉദ്‌ഘാടനം ചെയ്യും. വനിതാ കമ്മീഷൻ അംഗം ഷാഹിദാ കമാൽ അധ്യക്ഷത വഹിക്കും. കൊല്ലം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ ആർ. സുധാകാന്ത്  വിശിഷ്ട സാന്നിദ്ധ്യവും ചൈൽഡ് വെൽഫെയർ കമ്മിറ്റി...
Continue Reading

നിയമത്തെക്കുറിച്ചുള്ള അജ്ഞതയാണ് നീതി നിഷേധത്തിനുള്ള പ്രധാന കാരണം – ജസ്റ്റിസ് പി. ഉബൈദ്

നിയമത്തെക്കുറിച്ചുള്ള അജ്ഞതയാണ് നീതി നിഷേധത്തിനുള്ള പ്രധാന കാരണം – ജസ്റ്റിസ് പി. ഉബൈദ്   പത്തനാപുരം: നിയമത്തെക്കുറിച്ച് പൊതുജനങ്ങള്‍ക്കുള്ള അജ്ഞതയാണ് നീതി നിഷേധത്തിനുള്ള പ്രധാനകാരണമെന്ന് കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പി.ഉബൈദ്. ഗാന്ധിഭവനില്‍ കെല്‍സ( കേരള സംസ്ഥാന ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി)ലീഗല്‍ എയ്ഡ് ക്ലിനിക്കിന്റെയും ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയുടെയും പുനലൂര്‍- പത്തനാപുരം താലൂക്ക് ലീഗല്‍ സര്‍വ്വീസസ് കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ നടന്ന മെഗാലോക് അദാലത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാവര്‍ക്കും സാമൂഹിക സാമ്പത്തിക രാഷ്ട്രീയ നീതി ഉറപ്പുവരുത്തുന്ന...
Continue Reading

പരമ്പരാഗത ചികിത്സാരീതിയുടെ ഗുണഫലങ്ങള്‍ നാം തിരിച്ചറിയണം – സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി

പരമ്പരാഗത ചികിത്സാരീതിയുടെ ഗുണഫലങ്ങള്‍ നാം തിരിച്ചറിയണം – സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി   പത്തനാപുരം: പരമ്പരാഗത ചികിത്സാരീതിയുടെ ഗുണഫലങ്ങള്‍ നാം തിരിച്ചറിയണമെന്ന് ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി. പത്തനാപുരം ഗാന്ധിഭവന്റെ  നേതൃത്വത്തില്‍ ആരംഭിച്ച ശാന്തിഗിരി ആയുര്‍വ്വേദ- സിദ്ധ വൈദ്യശാലയുടെയും സൗജന്യ ആയുര്‍വ്വേദ ഹോമിയോ മെഡിക്കല്‍ ക്യാമ്പിന്റെയും ഉദ്ഘാടനം  നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചികിത്സാരംഗം വളരെ ചിലവേറിയതായി മാറിയിരിക്കുന്നു. ആധുനിക ചികിത്സാ സംവിധാനങ്ങളിലേയ്ക്ക് സാധാരണക്കാരന് എത്തിനോക്കുവാന്‍  പോലും കഴിയാത്ത ഒരു സ്ഥിതി വിശേഷമാണ് ഇന്നുള്ളത്....
Continue Reading