Call : 960 504 7000, 960 504 8000

SNEHARAJYAM CHILDREN'S CLUB

ഗാന്ധിഭവൻ ചിൽഡ്രൻസ് ക്ലബ്ബ് (ഗാന്ധിഭവൻ കുട്ടിക്കുടുംബം)

news

പുതുതലമുറയ്ക്ക് മനുഷ്യത്വവും മാനവികതയും പകർന്നുനൽകുകയും മതേതരത്വവും രാജ്യസ്‌നേഹവും ഉയർത്തി പിടിക്കുകയും ചെയ്യുക എന്ന ഉദ്ദേശ്യത്തോടെ ഗാന്ധിഭവൻ മുന്നോട്ടുവയ്ക്കുന്ന ഒരു കൂട്ടായ്മയാണ്. ഗാന്ധിഭവൻ കുട്ടിക്കുടുംബം

അംഗത്വം

ഒന്നാം ക്ലാസ്സ് മുതൽ +2 വരെയുള്ള വിദ്യാർത്ഥികൾക്ക് ഈ കൂട്ടായ്മയിൽ അംഗമാകാവുന്നതാണ്. സ്‌കൂൾ കേന്ദ്രീകരിച്ചായിരിക്കും പ്രവർത്തനം. എല്ലാ സ്‌കൂളുകളിലും ഒന്നോ ഒന്നിലധികമോ ക്ലബ്ബുകൾ രജിസ്റ്റർ ചെയ്യാവുന്നതാണ്. ക്ലബ്ബിന്‍റെ ഒരു യൂണിറ്റിൽ 10 മുതൽ 50 വരെ അംഗങ്ങളാകാം. അങ്ങനെ പല യൂണിറ്റുകൾ ഒരു സ്‌കൂളിൽ രൂപീകരിക്കാം. ഉപജില്ല കൂട്ടായ്മ, റവന്യൂ ജില്ല കൂട്ടായ്മ, ജില്ല കൂട്ടായ്മ, സംസ്ഥാന കൂട്ടായ്മ എന്നിങ്ങനെയായിരിക്കും ക്രമീകരണം. അംഗത്വ ഫീസ് 1 രൂപ മാത്രമായിരിക്കും.

പ്രവർത്തനങ്ങൾ.

എല്ലാ ക്ലബ്ബുകളെയും ഗാന്ധിഭവൻ വെബ്‌സൈറ്റിലൂടെ പരസ്പരം ബന്ധിപ്പിക്കും. കുട്ടികൾക്ക് സാമൂഹിക പഠനക്ലാസ്സുകൾ, ബോധവൽക്കരണ ക്ലാസ്സുകൾ, നിയമ ബോധവൽക്കരണം എന്നിങ്ങനെ വിവിധ പരിപാടികൾ സംഘടിപ്പിക്കും. ജീവകരുണ്യ സാമൂഹിക പ്രവർത്തനങ്ങൾ സെമിനാറുകൾ, ഡിബേ റ്റുകൾ, കാർഷിക ബോധവത്കരണങ്ങൾ, സ്വഭാവ രൂപീകരണ പരിപാടികൾ തുടങ്ങിയവയും സംഘടിപ്പി ക്കും. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ ഗാന്ധിഭവൻ വെബ്‌സൈറ്റിലൂടെയും ഹരിതവാണി ഇന്റർനെറ്റ് റേഡിയോയിലൂടെയും, സ്‌നേഹരാജ്യം മാസികയിലൂടെയും പ്രസിദ്ധം ചെയ്യും. ഓരോ മാസവും മികച്ച പ്രവർത്തനം കാഴ്ച വയ്ക്കുന്ന ക്ലബ്ബ്, ഉപജില്ല, റവന്യൂ ജില്ല, എന്നിവരെ തിരഞ്ഞെടുത്ത് അവാർഡുകൾ നൽകും. കൂട്ടായ്മ വഴി സമാഹരിക്കുന്ന വസ്ത്രം, ഭക്ഷ്യധാന്യങ്ങൾ, ധനസഹായം തുടങ്ങിയവ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി വിനയോഗിക്കും. കൂടാതെ നിർദ്ധനരായ കുട്ടികളുടെ വിദ്യാഭ്യാസച്ചിലവുകൾ, രോഗബാധിതരായ കുട്ടികളുടെ ചികിത്സാ ചിലവുകൾ തുടങ്ങി കുട്ടികൾക്കായുള്ള നിരവധി സഹായ പദ്ധതികളും കുട്ടിക്കുടുംബത്തിലൂടെ നടപ്പാക്കും. ഓരോ സ്‌കൂളുകളിലെയും ഓരോ ക്ലാസ്സുകളിലും ഓരോ സ്‌നേഹരാജ്യം മാസിക വീതം വിതരണം ചെയ്ത് സ്‌നേഹരാജ്യം മാസികയിലൂടെ ജീവകാരുണ്യ വാർത്തകളും സന്ദേശങ്ങളും കുട്ടികളിലേക്ക് എത്തിക്കും.

ഗാന്ധിഭവൻ കുട്ടിക്കുടുംബത്തിൽ അംഗമാകാൻ ആഗ്രഹിക്കുന്നവർക്ക് പ്രതിജ്ഞ

1. മാതാ പിതാ ഗുരു ദൈവം ഇവരെ ഞങ്ങൾ എന്നും ആദരിക്കും.
2. ഞങ്ങൾ രാജ്യസ്‌നേഹവും മതേതരത്വവും കാത്തു സൂക്ഷിക്കും.
3. ഞങ്ങൾ ഒരിക്കലും ലഹരി ഉപയോഗിക്കില്ല.
4. ഞങ്ങൾ പ്രകൃതിയും ജലവും പരിപാവനമായി സംരക്ഷിക്കും.
5. ഞങ്ങൾ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും നിരാകരിക്കും.

നിബന്ധനകൾ

ഗാന്ധിഭവൻ ഇന്റർനാഷണൽ ട്രസ്റ്റിന്‍റെ കീഴിലായിരിക്കും കുട്ടിക്കുടുംബം കൂട്ടായ്മ. ട്രസ്റ്റിന്റെ നിയമങ്ങൾ പാലിച്ചുകൊണ്ട് കുട്ടികളുടെ ക്ഷേമത്തിനും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും വേണ്ടി മാത്രമായിരിക്കും കുട്ടിക്കുടുംബം.

കുട്ടികുടുംബത്തിന്‍റെ ഘടന

1. 10 മുതൽ 50 വരെ കുട്ടികൾ അടങ്ങുന്നതാണ് ഒരു യൂണിറ്റ്. ഇന്‍റർനെറ്റിൽ നിന്നും ഡൗൺലോഡ് ചെയ്‌തോ,  ഗാന്ധിഭവനിൽ നിന്നും നേരിട്ടോ അപേക്ഷാഫോറം വാങ്ങാവുന്നതാണ്.

2. ഒരു സ്‌കൂളിൽ ഒന്നിലധികം കുട്ടികളുടെ അനുപാതപ്രകാരം യൂണിറ്റുകൾ രൂപീകരിക്കാവുന്നതാണ്

3. ഒരു അദ്ധ്യാപകൻ രക്ഷാധികാരിയും, കുട്ടികളിൽ ഒരാൾ ക്ലബ്ബ് പ്രസിഡന്‍റ് മറ്റൊരാൾ സെക്രട്ടറിയും ബാക്കിയുളളവർ ക്ലബ്ബിന്‍റെ നിർവ്വാഹക സമിതി അംഗങ്ങളുമായിരിക്കും.

4. സ്‌കൂളിൽ തന്നെ സ്വയം യൂണിറ്റ് രൂപീകരിച്ചശേഷം ഗാന്ധിഭവനുമായി ബന്ധപ്പെട്ട് രജിസ്‌ട്രേഷൻ നമ്പർ വാങ്ങേണ്ടതാണ്

5. പ്രവർത്തന നിർദ്ദേശങ്ങൾ സമയാസമയം ഗാന്ധിഭവനിൽ നിന്നും നൽകുന്നതായിരിക്കും