സ്വകാര്യതാനയം

സ്വകാര്യതയും നയവും

പകര്‍പ്പവകാശം സംബന്ധിച്ച വിവരങ്ങളും സ്വകാര്യനയവും

ഇതിന്റെ വെബ്‌സൈറ്റ് ഗാന്ധിഭവന്‍ പ്രത്യേകമായി രജിസ്റ്റര്‍ ചെയ്ത് സൂക്ഷിച്ചിട്ടുള്ളതാണ്.

ഞങ്ങളുടെ വിലാസം:

ഗാന്ധിഭവന്‍ ഇന്റര്‍നാഷണല്‍ ട്രസ്റ്റ്, പത്തനാപുരം, കൊല്ലം, കേരള, സൗത്ത് ഇന്ത്യ, പിന്‍ 689695

ഇമെയില്‍ : gandhibhavan@gmail.com

ടെലിഫോണ്‍ നമ്പര്‍ : 9605047000 ഇല്ലെങ്കില്‍ മറ്റ് നിര്‍ദ്ദേശിച്ചിട്ടുള്ള നമ്പറുകള്‍.

 

പകര്‍പ്പവകാശ വിവരങ്ങള്‍

ഗാന്ധിഭവന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുള്ള ശബ്ദരേഖകള്‍, വീഡിയോകള്‍, ഇലക്‌ട്രോണിക്, മള്‍ട്ടിമീഡിയ, ഫോട്ടോഗ്രാഫുകള്‍ മറ്റ് എഴുത്തുകൾ തുടങ്ങിയവയുടെ പകര്‍പ്പവകാശം ഗാന്ധിഭവന് മാത്രമായിരിക്കും.

ഗാന്ധിഭവന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ മേല്‍പ്പറഞ്ഞവ പകര്‍ത്തുന്നതും, പുനരുജ്ജീവിപ്പിക്കുന്നതും, പ്രദര്‍ശിപ്പിക്കുന്നതും,സംപ്രേക്ഷണം ചെയ്യുന്നതും വിതരണം ചെയ്യുന്നതും പുതിയരീതിയില്‍ ആക്കുന്നതും അതില്‍ നിന്നും പുതിയവ രൂപപ്പെടുത്തുന്നതും കൂടാതെ മറ്റേതൊരു വിധേനയും ഇക്കാര്യങ്ങളില്‍ ചൂഷണം നടത്തുവാൻ പാടില്ലാത്തതുമാകുന്നു.

അനുമതിക്കായി: മേല്‍ക്കാര്യങ്ങളില്‍ പുന:പ്രസിദ്ധീകരണത്തിനുള്ള അനുമതിക്കും അറിയിപ്പുകള്‍ കേള്‍ക്കുന്നതിനും കൂടാതെ വെബ്‌സൈറ്റില്‍ പ്രതിപാദിച്ചിട്ടുള്ള വിവരങ്ങള്‍ ഉപയോഗിക്കുന്നതിനുള്ള അനുമതിക്കായി മേല്‍കാണിച്ചിട്ടുള്ള ഞങ്ങളുടെ വിലാസത്തില്‍ ബന്ധപ്പെടുക. ബന്ധപ്പെടുമ്പോള്‍ എഴുതിനല്‍കേണ്ട വിവരങ്ങള്‍: നിങ്ങളുടെ പേര് (തലക്കെട്ടും), വിലാസമോ വിലാസങ്ങളൊ, സ്ഥാപനത്തിന്റെയൊ പ്രസ്ഥാനത്തിന്റെയോ ഫോണ്‍ നമ്പരുകള്‍, നിങ്ങളുടെ പ്രസ്ഥാനത്തിന്റെ അഥവാ സ്ഥാപനത്തിന്റെ ഉദ്ദേശലക്ഷ്യങ്ങള്‍, സ്ഥാപനത്തിലെ മറ്റു പ്രധാനപ്പെട്ട വ്യക്തികളുടെ വിവരങ്ങള്‍, പകര്‍പ്പവകാശം, ആവശ്യപ്പെടുന്ന വിഷയത്തിന്റെ സംക്ഷിപ്തരൂപം, വെബ്‌സൈറ്റില്‍ എവിടെയാണ് അത് ഉള്‍ക്കൊള്ളിച്ചിട്ടുള്ളത് എന്നുള്ള വിവരം, എന്താവശ്യത്തിനുവേണ്ടിയാണ് ഈ വിഷയം ഞങ്ങളുടെ വെബ്‌സൈറ്റില്‍ നിന്നും ആവശ്യപ്പെടുന്നത് അതുപയോഗിക്കുന്നതോ പ്രസിദ്ധപ്പെടുത്തുന്നതോ ആയ രീതി തുടങ്ങിവയ അറിയിച്ചിരിക്കണം.

ഗാന്ധിഭവന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള ഏതു കാര്യവും നിഷേധിക്കുവാനൊ, അനുമതി പിന്‍വലിക്കാനൊ അത് ഏതു കരണത്താലായാലും ഗാന്ധിഭവന് പൂര്‍ണ്ണ അനുമതിയും അധികാരവും ഉണ്ടായിരിക്കുന്നതാണ്.