English
Malayalam
Call : 960 504 7000, 960 504 8000

KELSA

legal aid
നീതിഭവന്‍

ഗാന്ധിഭവനിലെ നീതിഭവനില്‍ നടന്നുവരുന്നത്. നീതിഭവനില്‍ കെല്‍സ ലീഗല്‍ എയ്ഡ് ക്ലിനിക്ക്, ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരമുള്ള സര്‍വ്വീസ് പ്രൊവൈഡിംഗ് യൂണിറ്റുകളും പ്രവര്‍ത്തിക്കുന്നു.

'കെല്‍സ' ലീഗല്‍ എയ്ഡ് ക്ലിനിക്ക് കേരള ഹൈക്കോടതിയുടെ കീഴിലുള്ള 'കെല്‍സ' (കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി)യുടെ അംഗീകാരം ഗാന്ധിഭവന് ലഭിച്ചു. പാവപ്പെട്ടവര്‍ക്ക് സൗജന്യ നിയമസഹായം നല്‍കുന്നതിനുള്ള 'കെല്‍സ'യുടെ ലീഗല്‍ എയ്ഡ് ക്ലിനിക്ക് ഗാന്ധിഭവനില്‍ പ്രവര്‍ത്തിക്കുന്നു.

 ബഹു . കേരള ഹൈകോടതി  നേതൃ ത്വത്തിലുളള  കേരള സ്റ്റേറ്റ്ലീഗൽ സർവ്വീസസ് അതോറിറ്റി  (KELSA)യുടെ  ഒരു യുണിറ്റ് ഗാന്ധിഭവനിൽ  പ്രവർത്തിക്കുന്നു.

താലുക്ക് ലീഗൽ സർവീസസ് കമ്മിറ്റിയിൽ നിന്നും  നിയമിക്കപ്പെടുന്ന അഭിഭാഷകരുൾപ്പടെയുള്ള  കൗണ്‍സിലർമാരുടെയും  ഫാമിലികൗണ്‍സിലർമാരുടെയും സൗജന്യ സേവനം അതാലത്തുകളിലുടെ നിരവധി  തർക്കങ്ങൾക്കും  നിയമപ്രശനങ്ങൾക്കും  ശാശ്വതപരിഹാരം ഉണ്ടാകുന്നു.

KELSA അക്രഡിറ്റേഷൻ നമ്പർ -GBIT/KELSA/101/2010 dated 01-03-2010.

സർവീസ്  പ്രൊവൈഡർ, കെൽസ ,വിമൻസ് കമ്മീഷൻ  സെന്റർ എന്നിവയെ  ഏകോപിപ്പിച്ച് സദാ സേവന സന്നദ്ധരായ അഭിഭാഷകരും സൈക്കോളജിസ്റ്റുകളും സാമുഹ്യസേവകരും  ചേർന്ന് ഇവിടെ പ്രവർത്തിക്കുന്നു.

പ്രതി മാസം  ഏകദേശം 150  ഓള൦  കേസ്സുകളിൽ  രമ്യമായ  പരിഹാരം കാണുവാനും, ത്രൈമാസ  അദാലത്തുകളിലൂടെ ഓട്ടെറെ വിഷയങ്ങളിൽ  ശാശ്വത പരിഹാരം നേടാനും നിരന്തരമായ  ബോധവൽക്കരണങ്ങളിലും  സെമിനാറുകളിലുടെയും നീതിനിഷേധങ്ങൾക്കും സാമുഹ്യതിന്മകൾക്കുമെതിരെ പ്രതികരിക്കാനും സമുഹത്തിൽ  നീതിബോധം വളർത്താനും  നീതിഭവൻറെ  സജീവ പ്രവർത്തനങ്ങൾ ഗാന്ധിഭവനിലും വിവിധ  മേഘലകളിലുമായി  നടത്തിവരുന്നു.

Gallery

  • Slider Image
  • Slider Image
  • Slider Image