English
Malayalam
Call : 960 504 7000, 960 504 8000

gandhibhavan

പൂര്‍ണ്ണമായും ഗാന്ധിയന്‍ ആശയങ്ങളെ പിന്‍തുടര്‍ന്ന് സമൂഹത്തിലെ കഷ്ടതയനുഭവിക്കുന്നവരെ സാന്ത്വനപ്പെടുത്തുവാനും പുതിയ തലമുറയിന്‍ സത്യവും വിജ്ഞാനവും വളര്‍ത്തുവാനും നിരന്തരം പ്രയത്‌നിക്കുന്ന മാതൃകാസ്ഥാപനമാണ് ഗാന്ധിഭവന്‍. കൊല്ലം ജില്ലയില്‍ പത്തനാപുരത്ത് പ്രകൃതിരമണീയമായ കുണ്ടയം ഗ്രാമത്തില്‍ കല്ലടയാറിന്റെ തീരത്താണ് ഗാന്ധിഭവന്‍ സ്ഥിതിചെയ്യുന്നത്.

ഒരു ഗ്രാമത്തിന്റെ എല്ലാ ചാരുതയോടുംകൂടി കാരുണ്യത്തിന്റെ ഒരു സങ്കേതമായി അത് നിലകൊള്ളുന്നു. ഗാന്ധിഭവന്‍ അനാഥരും ആലംബഹീനരും രോഗികളും വസിക്കുന്ന ഒരിടമല്ല. അക്ഷരാര്‍ത്ഥത്തില്‍ ഒരു ഗ്രാമം തന്നെയാണ്. മനുഷ്യന്റെ സാമൂഹ്യജീവിതബോധം ഇത്രയധികം ദര്‍ശിക്കാനാവുന്ന മറ്റൊരു സ്ഥാപനവും വേറെ കാണാനാവില്ല. 1200-ലധികം വരുന്ന അന്തേവാസികളാണ് ഇന്ന് ഗാന്ധിഭവന്റെ സ്‌നേഹത്തണലില്‍ കഴിയുന്നത്. ഓരോരുത്തരും അവനവനാല്‍ കഴിയുംവിധം മറ്റുള്ളവരെ സഹായിച്ചും സന്നദ്ധസേവകരുടെ നിര്‍‍ദ്ദേശങ്ങള്‍ക്കനുസരിച്ച് ചിട്ടയായ ജീവിതശൈലി പിന്തുടര്‍ന്നും ഗാന്ധിഭവനില്‍ സ്‌നേഹത്തിന്റെ ഒറ്റമരം വളര്‍ന്ന് പന്തലിക്കുകയാണ്.

സ്ഥാപകനെപ്പറ്റി

ഡോ. പുനലൂര്‍ സോമരാജന്‍, സെക്രട്ടറി, ഗാന്ധിഭവന്‍, പത്തനാപുരം. പുനലൂരില്‍ ജനിച്ചു. പ്രായം 60 വിദ്യാഭ്യാസ ശേഷം സമാന്തര വിദ്യാഭ്യാസ മേഖലയിലും ബിസിനസ്സ് മേഖലയിലും പ്രവര്‍ത്തിച്ചു. ബാലജനസഖ്യം റേഡിയോ ക്ലബ്ബ് പ്രവര്‍ത്തനങ്ങളിലൂടെ സേവനരംഗത്ത് കടന്നുവന്നു. സാഹിത്യപ്രവര്‍ത്തനമേഖലയിലും പ്രവര്‍ത്തിച്ചു. ആനുകാലികങ്ങള്‍, ആകാശവാണി തുടങ്ങിയ മാധ്യമങ്ങളിലൂടെ നിരന്തരം  സാഹിത്യ രചന നിര്‍വ്വഹിച്ചു. 

ഉദ്ദേശ്യവും ലക്ഷ്യവും
ഗാന്ധിമാര്‍ഗ്ഗത്തിലൂടെ സാമൂഹ്യതിന്മകള്‍ക്കെതിരെ പ്രതികരിക്കുക, മതേതരത്വവും മനുഷ്യസ്‌നേഹവും
പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 2002 നവംബറില്‍ ഡോ. സുകുമാര്‍ അഴീക്കോട് ഉദ്ഘാടനം ചെയ്ത് കൊല്ലം ജില്ലയില്‍ പത്തനാപുരം ഗാന്ധിഭവന്‍ എന്ന സാസ്‌കാരിക കേന്ദ്രം ആരംഭിച്ചു.

തുടക്കം
2003 ജൂണില്‍ ആരോരും സംരക്ഷിക്കാനില്ലാത്തഒരു വയോവൃദ്ധയെ ഏറ്റെടുത്ത് പത്തനാപുരത്ത് ഒരു വാടക കെട്ടിടത്തില്‍ 'ഓള്‍ഡ് ഏജ് ഹോം' സ്ഥാപിച്ചു. തുടര്‍ന്ന് ചില്‍ഡ്രണ്‍സ് ഹോം, ഡിസേബിള്‍ഡ്-സെന്റര്‍ എന്നിവയും സ്ഥാപിച്ചു.

വിദ്യാഭ്യാസം
2004 ല്‍ ബുദ്ധിപരമായി പിന്നോക്കം നില്‍ക്കുന്നവരെ പാര്‍പ്പിക്കുന്ന സെന്ററും അവര്‍ക്കായി സ്‌പെഷ്യല്‍ സ്‌കൂളും ആരംഭിച്ചു. പിന്നീട് കേന്ദ്രസര്‍ക്കാര്‍  സെന്റര്‍ ആരംഭിച്ചു. വിവിധ കോഴ്‌സുകള്‍ തുടങ്ങി

വസ്തു പാര്‍പ്പിടം
2005 സെപ്റ്റംബറില്‍ തന്റെ വീടും വസ്തുവുംവിറ്റുകിട്ടിയ തുകയും അനേകം കാരുണ്യമനസ്‌കരുടെ
സഹായങ്ങളും ഉപയോഗിച്ച് പത്തനാപുരത്ത് കല്ലടയാറിന്റെ തീരത്ത് കുണ്ടയം ഗ്രാമത്തില്‍ 
ഒരേക്കര്‍ വസ്തു വാങ്ങി താല്‍ക്കാലിക ഷെഡ്ഡുകള്‍ വച്ച് അവിടേക്കുമാറി.
സ്‌നേഹരാജ്യം
2007ല്‍ ഗാന്ധിഭവനില്‍ നിന്നും മലയാളത്തിലെ ആദ്യത്തെ ജീവകാരുണ്യ മാസിക 'സ്‌നേഹരാജ്യം' ആരംഭിച്ചു. പ്രതിമാസം മുപ്പതിനായിരം കോപ്പികളോടെ പ്രസിദ്ധീകരണം ചെയ്യുന്ന സ്‌നേഹരാജ്യം മലയാളത്തിന്റെ അഭിമാന പ്രസിദ്ധീകരണമായി നിലകൊള്ളുന്നു.

മാനസികാരോഗ്യ പ്രവര്‍ത്തനങ്ങള്‍
പിന്നീട് കേരള സംസ്ഥാന മെന്റല്‍ ഹെല്‍ത്ത് അതോറിറ്റിയുടെയും സാമൂഹ്യ നീതിവകുപ്പിന്റെയും സൈക്കോസോഷ്യല്‍ റിഹാബിലിറ്റേഷന്‍ സെന്ററുകള്‍ ആരംഭിച്ചു.

നിരവധി സംരഭങ്ങള്‍
നിരവധി മനുഷ്യസ്‌നേഹികളുടെ കരുതലില്‍കെട്ടിടങ്ങളും വസ്തുക്കളും ലഭ്യമായി,  ഇപ്പോള്‍ മൂന്ന് ഏക്കറോളം വസ്തുവകകള്‍ ഉണ്ട്. 2006 ല്‍ കേന്ദ്ര സര്‍ക്കാര്‍ നാഷണല്‍ ഓപ്പണ്‍ സ്‌കൂളിന്റെ അക്രഡിറ്റേഷന്‍ ലഭിച്ചു.2006 ല്‍ തന്നെ ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരംസര്‍വ്വീസ് പ്രൊവൈഡറായി ഗാന്ധിഭവനെ സര്‍ക്കാര്‍ നിയമിച്ചു.
    2010 ല്‍ ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ കീഴിലുള്ള 'കെല്‍സ' യുടെ ഒരു ലീഗല്‍ എയ്ഡ് ക്ലിനിക്ക് ഗാന്ധിഭവനില്‍ ആരംഭിച്ചു.
    2013 ല്‍ കേരള വനിതാ കമ്മീഷന്റെ എ ഗ്രേഡ് സര്‍വ്വീസ് പ്രൊവൈഡിംഗ് സെന്ററായി ഗാന്ധിഭവനെ
തെരഞ്ഞെടുത്തു.
    ഇതിനോടകം തന്നെ കേന്ദ്രസര്‍ക്കാര്‍ ഇന്‍കംടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ്, നാഷണല്‍ ട്രസ്റ്റ് അംഗീകാരങ്ങളും ലഭിച്ചു.
    2014 ല്‍ കേരള സര്‍ക്കാര്‍ വനിതകള്‍ക്കായുള്ള ഷെല്‍ട്ടര്‍ ഹോം ഗാന്ധിഭവനില്‍ ആരംഭിച്ചു.
    ഇതിനിടയില്‍ പത്തനംതിട്ട ജില്ലയില്‍ ഏഴംകുളത്ത് ഗാന്ധിഭവന്‍ പാലിയേറ്റീവ് കെയര്‍ സെന്ററും അടൂര്‍ മിത്രപുരത്ത് കസ്തൂര്‍ബാ ഗാന്ധിഭവന്‍ എന്ന പേരില്‍ ഡി-അഡിക്ഷന്‍ സെന്ററും പ്രവര്‍ത്തനം ആരംഭിച്ചു.
    കൊല്ലം ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ച കരീപ്ര ശരണാലയത്തിന്റെ നടത്തിപ്പു
ചുമതലയും ഗാന്ധിഭവന്‍ ഏറ്റെടുത്തു.

ആദ്യത്തെ ഇന്റര്‍നെറ്റ് ജീവകാരുണ്യ റേഡിയോ
2015 ല്‍ ഗാന്ധിഭവനില്‍ നിന്നും ഇന്‍ഡ്യയിലെ ആദ്യത്തെ ജീവകാരുണ്യ ഇന്റര്‍നെറ്റ് റേഡിയോ ഹരിതവാണി സംപ്രേഷണം ആരംഭിച്ചു. വിശ്വപൗരന്‍ ഡോ. എ.പി.ജെ അബ്ദുള്‍ കലാം ഉദ്ഘാടനം നിര്‍വ്വഹിച്ചു.

കുടുംബാംഗങ്ങള്‍
ഇന്‍ഡ്യയിലെ ഏറ്റവും അംഗസംഖ്യയേറിയ കൂട്ടുകുടുംബം, ആയിരത്തി ഒരുന്നൂറോളം അന്തേവാസികള്‍.അന്ധര്‍, മൂകര്‍, ബധിരര്‍, മനോരോഗികള്‍, ബുദ്ധിയില്ലാത്തവര്‍, അംഗവൈകല്യമുള്ളവര്‍ തുടങ്ങി 3 മാസം പ്രായമുള്ള കൈക്കുഞ്ഞു മുതല്‍ 110 വയസ്സുള്ള വയോധികന്‍ വരെയുള്ളവര്‍. അതില്‍മുന്നൂറോളം പേര്‍ കിടപ്പുരോഗികള്‍.

ജീവകാരുണ്യ പഠനം
ഇന്‍ഡ്യയുടെ ഒരു കൊച്ചു പരിശ്ചേദമായി നില കൊള്ളുന്ന ഗാന്ധിഭവന്‍ ഇന്ന് സാമൂഹ്യസേവനവും ജീവകാരുണ്യവും പഠിക്കുന്നവരുടെ ഒരു പഠന ഗവേഷണകേന്ദ്രമായി ഇപ്പോള്‍ മാറുന്നു. കേരള സംഗീത നാടക അക്കാഡമിയുടെ ഓഫ് കാമ്പസ്സായി നിയമിക്കപ്പെട്ട ഗാന്ധിഭവന്‍ ഒരു കലാസാംസ്‌കാരികകേന്ദ്രം കൂടിയാണ്.

അനാഥാലയത്തിലെ പഞ്ചായത്ത്
അനാഥാലയം എന്ന സങ്കല്‍പ്പത്തെ മാറ്റിമറിക്കുന്നപ്രവര്‍ത്തന ശൈലിയുള്ള ഗാന്ധിഭവനില്‍ അന്തേവാസി കളില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന സ്‌നേഹഗ്രാമം പഞ്ചായത്ത് സമിതിയാണ് ആന്തരികമായ ഭരണം നിര്‍വ്വഹിക്കുന്നത്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പു മാതൃകയില്‍ തന്നെയാണ് ഇവിടെ പ്രതിവര്‍ഷം തെരഞ്ഞെടുപ്പ് നടക്കുന്നത്.

ശുചിത്വം അച്ചടക്കം
ശുചിത്വവും അച്ചടക്കവും പാലിക്കുന്നതില്‍ ഏറെ പ്രശംസ നേടുന്ന ഗാന്ധിഭവന്‍ നിയമപരമായ എല്ലാ രേഖകളോടുകൂടിയാണ് പ്രവര്‍ത്തിക്കുന്നത്.

സേവകര്‍
ഡോക്ടര്‍മാര്‍, അഭിഭാഷകര്‍, ഉന്നത ഉദ്യോഗങ്ങളില്‍ നിന്നും വിരമിച്ചവര്‍ തുടങ്ങി 250 ഓളം വരുന്ന സന്നദ്ധപ്രവര്‍ത്തകരുടെ ഒരു ടീം ഗാന്ധിഭവന്റെ ശക്തിയായി പ്രവര്‍ത്തിക്കുന്നു.

നിര്‍മ്മാണം/ തൊഴില്‍
വിവധ തരം കൈത്തൊഴില്‍ ഉത്പ്പന്നങ്ങളുടെ നിര്‍മ്മാണം, ടെയ്‌ലറിംഗ്, ജൈവ പച്ചക്കറി കൃഷി,  മല്‍സ്യം, പക്ഷികള്‍, മുയല്‍ വളര്‍ത്തല്‍ തുടങ്ങിയ പദ്ധതികളും നിരവധി തൊഴില്‍ പരിശീലന പരിപാടികളും ഇവിടെ നടന്നു വരുന്നു. വിവിധയിനം സോപ്പുകള്‍, ചന്ദനത്തിരി, കളിപ്പാവകള്‍, പേപ്പര്‍ ഉത്പന്നങ്ങള്‍, നിരവധി ടെയ്‌ലറിംഗ് ഉത്പന്നങ്ങളുടെ നിര്‍മ്മാണവും നടക്കുന്നു.

അവാര്‍ഡുകള്‍
കേരള സര്‍ക്കാറിന്റെ സംസ്ഥാന അവാര്‍ഡ് രണ്ടു തവണയും ജില്ലാ അവാര്‍ഡ് രണ്ടു തവണയും ഉള്‍പ്പടെ വിവിധ ലയണ്‍സ്, റോട്ടറി, റെഡ്‌ക്രോസ് അവാര്‍ഡുകള്‍, റിപ്പോര്‍ട്ടര്‍ ടി.വി ജനനായക പുരസ്‌കാരം തുടങ്ങി പ്രമുഖങ്ങളായ നൂറിലധികം പുരസ്‌കാരങ്ങള്‍ ഇതിനോടകം ലഭിച്ചിട്ടുണ്ട്. കൊളംബോ യൂണിവേഴ്‌സിറ്റിയുടെ ജീവകാരുണ്യ ഡോക്ടറേറ്റും ലഭിച്ചു.

സമൂഹ വിവാഹം
കാരുണ്യമനസ്സുള്ളവരുടെയും സാമൂഹ്യപ്രസ്ഥാന ങ്ങളുടെയും സഹകരണത്തോടെ 10 വര്‍ഷത്തിനുള്ളില്‍
63 നിര്‍ദ്ധന യുവതികളുടെ വിവാഹം നടത്തിക്കൊടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

കുട്ടികള്‍
ഗാന്ധിഭവനില്‍ നിന്ന് ഇപ്പോള്‍ 70 കുട്ടികള്‍ പഠിക്കുന്നു. എല്‍.കെ.ജി മുതല്‍ എം.എസ്.സി കമ്പ്യൂട്ടര്‍
എഞ്ജിനീയറിംഗ് വരെ.

ജൈവകൃഷി
വസ്തു പാട്ടം എടുത്ത് ജൈവകൃഷി നടത്തുകയും കാര്‍ഷിക വികസനം സമൂഹത്തില്‍ നടപ്പിലാക്കുകയും ചെയ്യുന്നു.

ഗുരുവന്ദനം
2015 ജനുവരി ഒന്നു മുതല്‍ 2016 ജനുവരി 1 വരെ നീണ്ടുനില്‍ക്കുന്നതും ഒരു ദിവസം പോലും മുടക്കം
വരാതെ നടത്തുന്നതുമായ ഗുരുവന്ദനസംഗമം ഇപ്പോള്‍ ഗാന്ധിഭവന്‍ നേതൃത്വത്തില്‍ നടന്നു വരുന്നു. ഓരോ ദിവസവും ഓരോ വ്യക്തി ഉദ്ഘാടനം നിര്‍വ്വഹിക്കുന്ന ഗുരുവന്ദന സംഗമത്തില്‍
1. മാതാവും പിതാവും ഗുരുവും ദൈവമാണ് - അവരെ ഉപേക്ഷിക്കരുത്.
2. ലഹരി വസ്തുക്കള്‍ ഒരിക്കലും ഉപയോഗിക്കരുത്.
3. രാജ്യസ്‌നേഹവും മതേതരത്വവും കാത്തുസൂക്ഷിക്കണം.
4. മണ്ണും ജലവും പ്രകൃതിയും മലിനമാക്കരുത്.
5. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഇല്ലായ്മ ചെയ്യണം.
എന്നീ 5 വിഷയങ്ങളിലാണ് ഗുരുവന്ദന സംഗമം.

ഗാന്ധിഭവന്‍റെ അഭിമാന മൂഹൂര്‍ത്തം
2015 മെയ് 7ന് ഗാന്ധിഭവന്‍ സന്ദര്‍ശിച്ച ഭാരതത്തിന്റെ അഭിമാനം മുന്‍ രാഷ്ട്രപതി ഭാരത രത്‌നം ഡോ. എ.പി.ജെ. അബ്ദുല്‍ കലാം ഗാന്ധിഭവനിലെ മുഴുവന്‍ അന്തേവാസികളെയും കണ്ടതിനുശേഷം 'മഹാ അത്ഭുതം,
ഇത് എങ്ങനെ മാനേജ് ചെയ്യുന്നു' എന്ന് ചോദിച്ചതും, പ്രസംഗിച്ചപ്പോള്‍ ഇതൊരു ദേവാലയമാണ്എന്ന് എടുത്തു പറഞ്ഞതും സ്വന്തം കൈപ്പടയില്‍എഴുതിത്തന്ന ഒരു ലക്ഷം രൂപയുടെ ചെക്ക്ഗാന്ധിഭവന് സമ്മാനിച്ചതും ഗാന്ധിഭവന്റെ അഭിമാന മുഹൂര്‍ത്തമാണ്.

ഭാവി പദ്ധതി
1.ജീവകാരുണ്യ മെഡിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട്
    എല്ലാ ചികിത്സാ വിഭാഗങ്ങളെയും ഉള്‍പ്പെടുത്തി എല്ലാ പാവപ്പെട്ടവര്‍ക്കും സമ്പൂര്‍ണ്ണ ചികിത്സ സൗജന്യമായി         നല്‍കുന്ന ജീവകാരുണ്യ മെഡിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട്

2. ജീവകാരുണ്യ അക്കാദമി
    സമൂഹ തിന്മകളില്‍ നിന്നും പുതിയ തലമുറയെ മോചിപ്പിക്കുകയും തിന്മകളില്‍ വീണുപോകാതെ പ്രതിരോധിക്കുകയും ചെയ്യുന്ന ജീവകാരുണ്യ പഠന കേന്ദ്രവും ഗാന്ധിഭവന്റെ ഭാവി പദ്ധതിയില്‍.


 

സംഭാവനകൾ

സന്‍മനസ്സുകളുടെ കനിവിന്റെ കരസ്പര്‍ശം അപപേക്ഷിക്കുന്നു. സഹായങ്ങള്‍ അയയ്ക്കുവാന്‍ പത്തനാപുരം SBTയില്‍ ഗാന്ധിഭവന്‍ A/C നമ്പര്‍ CODE ഒപ്പം ഗാന്ധിഭവനിലേക്ക് ഒരു ഇമെയില്‍ അറിയിപ്പും അപേക്ഷിക്കുന്നു.

സംഭാവനകൾ നൽകുക »

സ്നേഹരാജ്യം

മലയാളത്തിലെ ആദ്യത്തെ ജീവകാരുണ്യമാസികയാണ് സ്‌നേഹരാജ്യം. മലയാളത്തിലെ പ്രമുഖരായ സാഹിത്യകാരന്മാരുടെ രചനകള്‍ കൊണ്ട് വിഭവസമൃദ്ധവും വിജ്ഞാനപൂര്‍ണ്ണവും ശ്രദ്ധേയവുമായ ഒരു പ്രസിദ്ധീകരണമായി മാറിയിരിക്കുന്നു സ്‌നേഹരാജ്യം.

 

അന്നദാനവും പ്രാര്‍ത്ഥനയും

ലോകത്തിലെ ഏറ്റവും പുണ്യവും ശ്രേയസ്‌കരവുമായ കര്‍മ്മമാണ് അന്നദാനം. വിശക്കുന്നവന് ആഹാരം കൊടുക്കുന്നത് ദൈവത്തിന് കൊടുക്കുന്നതിന് തുല്യമാണ്. സഹായിക്കുന്നവര്‍ക്കായി എന്നും അന്തേവാസികളുടെ പ്രത്യേക പ്രാര്‍ത്ഥനയും ഉണ്ടാകുന്നതാ

നിങ്ങൾക്ക് എങ്ങനെ സഹായിക്കാം

സന്‍മനസ്സുകളുടെ കനിവിന്റെ കരസ്പര്‍ശം അപപേക്ഷിക്കുന്നു. സഹായങ്ങള്‍ അയയ്ക്കുവാന്‍ പത്തനാപുരം SBTയില്‍ ഗാന്ധിഭവന്‍ A/C നമ്പര്‍ CODE ഒപ്പം ഗാന്ധിഭവനിലേക്ക് ഒരു ഇമെയില്‍ അറിയിപ്പും അപേക്ഷിക്കുന്നു. 

സംഭാവനകൾ »