Call : 960 504 7000, 960 504 8000

Aagola Jeevakarunya Kudumbam

Aagola Jeeva Karunya Kudumbam

മനസ്സിൽ സത്യം, ധർമ്മം, അഹിംസ, മതേതരത്വം നഷ്ടപ്പെടാതെ സൂക്ഷിക്കുന്ന ജീവകാരുണ്യവും, സ്‌നേഹവുമുള്ള ലോകത്തെവിടെയുമുള്ള ഇൻഡ്യൻ ജനതയുടെ ഒത്തു ചേരലാണ് ഗാന്ധിഭവൻ ആഗോളജീവകാരുണ്യകുടുംബം.

പത്തനാപുരം ഗാന്ധിഭവന്റെ നേതൃത്വത്തിലും നിയന്ത്രണത്തിലും സ്വതന്ത്രാധികാരമുള്ള ടീമായിരിക്കും ഇതിന്റെ ദൈനംദിന നടത്തിപ്പ്. ഇതിലെ എല്ലാ അംഗങ്ങൾക്കും തുല്യമായ വിലയും നിലയുമായിരിക്കും.

ഉദ്ദേശ്യം

ജീവിത തിരക്കേറിയ ഈ കാലഘട്ടത്തിൽ പരസ്പര സ്‌നേഹം, കുടുംബ ബന്ധങ്ങൾ, അനുകമ്പ, കാരുണ്യം ഓരോ മന സ്സിലും വളർത്തുക. നിർദ്ധന കുടുംബത്തിലെ കുട്ടികളെ പഠിപ്പിക്കുക, നിർദ്ധന രോഗികളെ ചികിത്സിക്കുക, നിർദ്ധന പെൺകുട്ടികളെ വിവാഹിതരാക്കുക തുടങ്ങിയ പദ്ധതികളിൽ സ്‌പോൺസർമാരാകുക. സമൂഹത്തിൽ വളർന്നു വരുന്ന തിന്മകളെ പ്രതിരോധിക്കാനായി ബോധവത്കരണം നടത്തുക. പുതിയ തലമുറയെ നേർവഴിക്കു നയിക്കുന്നതിനായി നന്മയുടെ പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പാക്കുക.

അംഗത്വം

1. അംഗമാകുവാൻ യാതൊരു ഫീസും ഇല്ല. മതേതരത്വം മാനവികത, കാത്തുസൂക്ഷിക്കുന്നവരും മദ്യം മയക്കുമരുന്നുകൾക്കും അടിമകളല്ലാത്തവരുമായിരിക്കണം അംഗങ്ങൾ. ഏതു പ്രവർത്തിയിലും ജീവകാരുണ്യ ചിന്തയും പ്രവർത്തിയും ഉള്ളവരായിരിക്കണം

2. ലോകത്തെവിടെയുമുള്ള ഇൻഡ്യൻ പൗരന്മാർക്ക് ഓൺലൈനിലൂടെയും അല്ലാതെ അപേക്ഷഫോറം പൂരിപ്പിച്ചു അയച്ചോ നേരിട്ട് എത്തിച്ചോ, അംഗത്വം സ്വീകരിക്കാവുന്നതാണ്. അംഗത്വത്തോടൊപ്പം ഫോട്ടോയും അയക്കണം. കുടുംബ ത്തിലെ മുതിർന്ന ഒരംഗം ഗാന്ധിഭവൻ ആഗോളകുടുംബത്തിൽ അംഗമാകുന്നതോടെ ആ കുടുംബം മുഴുവനാണ് അംഗമായിത്തീരുന്നത്.

ആഗോളകുടുംബം യൂണിറ്റ് (ഗാന്ധിഭവൻ ഫാമിലിക്ലബ്)

1. ആഗോളകുടുംബത്തിന് ലോകത്ത് എവിടെയും യൂണിറ്റുകൾ രൂപീകരിക്കാവുന്നതാണ്- ഒരു യൂണിറ്റിൽ മിനിമം 5 കുടുംബങ്ങൾ ഉണ്ടാകണം. ആഗോളകുടുംബത്തിന്‍റെ തത്വങ്ങൾ പാലിക്കുന്ന കുടുംബങ്ങളായിരിക്കണം. ഒരു യൂണിറ്റിൽ പരമാവധി 50 കുടുംബങ്ങൾ വരെ മാത്രം ആകാവുന്നതാണ്.

2. അടുത്തടുത്തുള്ള സമാനചിന്തയുള്ള 5 കുടുംബങ്ങൾ ആയിരിക്കുന്നതാണ് ഉചിതം- ആഗോളകുടുംബത്തിന് "ഗാന്ധിഭ വൻ ഫാമിലിക്ലബ് എന്നാണ് പേര്"

3. ഗാന്ധിഭവൻ ഫാമിലിക്ലബ് കുറഞ്ഞത് ഒരു മാസം ഒരു തവണയെങ്കിലും ഒത്തു ചേരണം. ആവശ്യമായാൽ എത്ര തവണ വേണമെങ്കിലും ഒത്തു ചേരാം. ഓരോ തവണയും ഓരോ അംഗങ്ങളുടെ വീടുകളിൽ ഒത്തുചേരുന്നതാണ് നല്ലത്. പരസ്പര സൗഹൃദം, മതേതരത്വം, കാരുണ്യം, സുഖദുഃഖങ്ങൾ പങ്കിടൽ, അനുമോദനങ്ങളും ആശംസകളുമെല്ലാം കൊണ്ട് ജീവിതം സന്തോഷകരമാക്കാവുന്നതാണ്.

4. ഏകാന്തതയും ഒറ്റപ്പെടലുകളും വർദ്ധിച്ചുവരുന്ന ആധുനിക കാലഘട്ടത്തിൽ നന്മയുടെ നവ സൗഹൃദങ്ങൾ പടുത്തുയർത്തുകയും ലാഭേച്ഛയില്ലാതെ ഓരോരുത്തരും പരസ്പരം താങ്ങും തണലുമാകുകയെന്നതാണ് ഗാന്ധിഭവൻ ഫാമിലി ക്ലബ് ഉദ്ദേശിക്കുന്നത്.

5. ആഗോളജീവകാരുണ്യകുടുംബവും ഫാമിലിക്ലബ്ബ് യൂണിറ്റും ഗാന്ധിഭവനിൽ രജിസ്റ്റർ ചെയ്തു നമ്പർ വാങ്ങേണ്ടതും 6 മാസത്തിലൊരിക്കൽ പ്രവർത്തന റിപ്പോർട്ടും അയക്കേതുമാണ്‌

Aagola Jeevakarunya Kudumbam Registration Form